റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ‘ഈ ലോകം നമ്മുടേതാണ്’എന്ന ശീർഷകത്തിൽ മലർവാടി നടത്തിയ പരിസ്ഥിതി വാരാചരണം സമാപിച്ചു. കുട്ടികളിൽ പാരിസ്ഥിതികബോധം ഉണ്ടാക്കാനും ലോകമകപ്പെട്ട പ്രതിസന്ധികളോട് ക്രിയാത്മകമായി പ്രതികരിക്കാൻ അവരെ പ്രാപ്തമാക്കുകയുമായിരുന്നു ഉദ്ദേശം. ചെടിനടൽ, പ്രസംഗ മത്സരം, പ്രസേൻറഷൻ, കളറിങ്, പോസ്റ്റർ നിർമാണം, പോസിറ്റീവ് റിപ്പോർട്ടുകൾ ശേഖരിക്കൽ, ക്വിസ് പ്രോഗ്രാം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ ഏരിയാതലങ്ങളിൽ നടന്നു. സോണൽ കോഒാഡിനേറ്റർമാരായ ഷഹ്ദാൻ മാങ്കുനിപ്പൊയിൽ, അബ്ദുൽ ശുക്കൂർ, നിഹ്മത്ത് എന്നിവർ നേതൃത്വം നൽകി. മലർവാടി സംസ്ഥാന തലത്തിൽ നടത്തിയ പരിസ്ഥിതി ഓൺലൈൻ ക്വിസിൽ പതിനായിരത്തിലധികം കുട്ടികൾ പങ്കെടുത്തു. റിയാദിൽ നിന്നും പങ്കെടുത്ത 80 പേരിൽ ഒമ്പത് കുട്ടികൾ മുഴുവൻ മാർക്ക് നേടി വിജയിച്ചു.
അഭിമാനകരമായ നേട്ടം കൈവരിച്ച ശിസാ ഫാതിം, അഫ്ഷീൻ ഫാത്വിമ നൗഷാദ്, ഹസിം ഹാരിസ്, മുഹമ്മദ് ഫായിസ്, ഇഷാൻ, സഫാ മുഹമ്മദ് അസ്ലം, ഫുർഖാൻ സിദ്ദിഖ്, ആയിഷ അനുഷ്ക, ഹാദി ഇഹ്സാൻ എന്നിവരെ മലർവാടി റിയാദ് പ്രോവിൻസ് രക്ഷാധികാരി അസ്ഹർ പുള്ളിയിൽ അഭിനന്ദിച്ചു. വിജയികൾക്ക് മലർവാടി റിയാദ് പ്രവിശ്യയുടെ പ്രശസ്തിഫലകം നൽകുമെന്ന് കോഒാഡിനേറ്റർ അഷ്റഫ് കൊടിഞ്ഞി അറിയിച്ചു. കോവിഡ് മുതൽ വെട്ടുകിളി ശല്യം വരെ നമ്മുടെ തകർന്ന ആവാസ വ്യവസ്ഥയുടെയും പാരിസ്ഥിതിക അസംതുലിതത്വത്തിെൻറയും ഭാഗമാണ്. ഇവ നേരിടാനുള്ള ശേഷി പുതുതലമുറ ആർജ്ജിക്കണം. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിെൻറ ഉദ്ദേശലക്ഷ്യങ്ങൾ മലർവാടി വൃത്തങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.