റിയാദ്: മലർവാടി റൗദ ഏരിയയും റൗദ അൽമദ്രസത്തുൽ ഇസ്ലാമിയയും സംയുക്തമായി കുട്ടികളുടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കോവിഡ് തീർത്ത പ്രതിസന്ധികൾക്കുശേഷം നോമ്പ് തുറക്കായി കുട്ടികൾ ഒരുമിച്ചുകൂടിയത് പുതു അനുഭവമായി. മലർവാടി സീനിയർ മെന്റർ ഷുക്കൂർ പൂക്കയിൽ 'കുട്ടികളും റമദാനും'എന്ന വിഷയത്തിൽ അവരോട് സംവദിച്ചു. റമദാനിന്റെ മഹത്ത്വവും ജീവിതത്തിൽ റമദാൻ വ്രതംകൊണ്ട് നേടിയെടുക്കേണ്ട ജീവിത വിശുദ്ധിയെക്കുറിച്ചും അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.
ഖുർആൻ മനഃപാഠമാക്കിയ മലർവാടി അംഗം ആമിന ശിഹാബിനെ പരിപാടിയിൽ അനുമോദിച്ചു. മലർവാടിയിൽനിന്ന് സ്റ്റുഡന്റ്സ് ഇന്ത്യയിലേക്ക് ചേർന്ന കുട്ടികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് തനിമ നോർത്ത് സോൺ പ്രസിഡന്റ് സിദ്ദീഖ് ബിൻ ജമാൽ സംസാരിച്ചു. മലർവാടി റൗദ ഏരിയ കോഓഡിനേറ്റർ റൈജു മുത്തലിബ് അധ്യക്ഷത വഹിച്ചു. തനിമ നോർത്ത് സോൺ വനിത പ്രസിഡന്റ് ബുഷ്റ അബ്ദുറഹ്മാൻ, റൗദ ഏരിയ പ്രസിഡന്റ് സനോജ് അലി, സെക്രട്ടറി അയൂബ് താനൂർ എന്നിവരും സംസാരിച്ചു.
സ്റ്റുഡന്റസ് ഇന്ത്യ കുട്ടികൾ വളന്റിയർമാരായി പരിപാടികൾ നിയന്ത്രിക്കുകയും പ്രാർഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. സജാദ് സലിം, നിസാർ മുസ്തഫ, നൈസി സജാദ്, റുബീന റൈജു, സുഹൈറ അസ്ലം, നുസൈബ സകരിയ, ഷബീബ റഷീദ് അലി, റഷീക ഇസ്ഹാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. സുഹൈറ അസ്ലം സ്വാഗതവും നൈസി സജാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.