റിയാദ്: മലർവാടി ബാലസംഘം റിയാദ് ഘടകം ഓറ ആർട്ടിക്രാഫ്റ്റുമായി ചേർന്ന് കുട്ടികൾക്കായി ക്രാഫ്റ്റ് വർക് ഷോപ് സംഘടിപ്പിച്ചു. ആർട്ട് ക്രാഫ്റ്റ് അഭിരുചിയുള്ള ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ നൂറിലധികം കുട്ടികൾ പങ്കെടുത്ത വർക് ഷോപ്പിൽ കുട്ടികൾ പ്രായോഗികമായി മനോഹരമായ ക്രാഫ്റ്റ് മോഡലുകൾ നിർമിച്ചത് ഹൃദ്യമായ കാഴ്ചയായിരുന്നു.
ഓറ ആർട്ടിക്രാഫ്റ്റ് അംഗങ്ങളായ നസ്രീൻ സഫീർ, നിത ഹിദേശ്, തസ്നീം അഫ്താബ്, സനിത മുസ്തഫ, ഷീബ ഫൈസൽ, കദീജ ശുഹാന എന്നിവർ ക്രാഫ്റ്റ് വർക്ഷോപ്പ് ട്രെയിനർമാരായിരുന്നു. രാവിലെ 10ന് ഫാത്വിമ സുഹ്റയുടെ പ്രാർഥനഗീതത്തോടെ തുടങ്ങിയ വർക് ഷോപ്പിൽ മലർവാടി സൗത്ത് സോൺ കോഒ ാഡിനേറ്റർ റഹ്മത്ത് മുഹമ്മദ് സ്വാഗതം പറഞ്ഞു. തനിമ സൗത്ത് സോൺ വനിത വിഭാഗം പ്രസിഡൻറ് നസീറ റഫീഖ് സംസാരിച്ചു.
നസ്രിൻ സഫീർ ഓറ ആർട്ടിക്രാഫ്റ്റ് സേവനങ്ങൾ സദസ്സിന് പരിചയപ്പെടുത്തി. മലർവാടി കോഒാഡിനേറ്റർമാരായ ജസീന സലാം, നസീറ ഉബിന്, റംസിയ അസ്ലം, നൈസി സജാദ്, സൽമ സമീഉല്ല, ഷാഹിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫർഹീൻ അഫ്സൽ അവതാരകയായിരുന്നു. മലർവാടി നോർത്ത് സോൺ കോഒാഡിനേറ്റർ നിഅ്മത് ഇലാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.