ദമ്മാം: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനം ദമ്മാം മലർവാടി വർണശബളമായി ആഘോഷിച്ചു. സ്വാതന്ത്ര്യസമരപോരാളികളെ പുനരവതരിപ്പിച്ചും ദേശഭക്തിഗീതങ്ങൾ ആലപിച്ചും കുരുന്നുകൾ മാതൃരാജ്യത്തിെൻറ സമരവീര്യം അനുസ്മരിച്ചു. മിസ്അബ് സിനാെൻറ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ അനബിയ അയാഷ്, അൻസാം മുഹമ്മദ് നിഹാൽ, ഹവാസ് റസാൻ, ആസം സയാൻ, ശിവന്യ ഷൈജു, മുഹമ്മദ് മഹ്ദി എന്നിവർ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്ന ഫാൻസി ഡ്രസിൽ ഗാന്ധിജി (അഫ്നാൻ മുഹമ്മദ് നജാം), സരോജിനി നായിഡു (ഇഷിയ ഷക്കീർ), ടിപ്പു സുൽത്താൻ (അഫ്ഹാം അലി), ഝാൻസി റാണി (ആയിശ നൗഷാദ്), വാരിയൻകുന്നത്ത് ഹാജി (എസ്. ഫവാസ്), ബീഗം ഹസ്രത്ത് മഹൽ (എസ്. ഫൈഹ), ജവഹർ ലാൽ നെഹ്റു (ആസിം അബ്ദുല്ല), ഇന്ദിര ഗാന്ധി (അംന മെഹബൂബ്), ഡോ. അംബേദ്കർ (സെഹബ്), ഭഗത് സിങ് (ജോൺ ബിനിൽ) എന്നിവർ വേദിയിൽ എത്തി.
അസ്വിൻ സാദത്ത്, ഇഫ ആമിന എന്നിവരുടെ ദേശഭക്തിഗാനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. എച്ച്.കെ. മുഹമ്മദ് കീബോർഡ് വായിച്ചു. ജിയ ബിജു, ഇവ മരിയ റോയ്, ശിവന്യ ഷൈജു, ആയിശ ഷിബു എന്നിവർ ദേശഭക്തി തുളുമ്പുന്ന ഗാനത്തിന് ഒപ്പം നൃത്തംവെച്ചു. കുഞ്ഞുണ്ണി കവിതകളും നുറുങ്ങു കഥകളുമായി മുഖ്യാതിഥി പി.കെ. സഹീർ കുട്ടികളുമായി സംവദിച്ചു. മലർവാടി രക്ഷാധികാരി എൻ. അസ്കർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നൽകി.ടീം ലീഡർ മുഹമ്മദ് റഫീഖ്, നജ്ല സാദത്ത്, റുക്സാന അഷീൽ, സജ്ന ഷക്കീർ, മുഫീദ സാലിഹ് എന്നിവർ നേതൃത്വം നൽകി. അനീസ മെഹബൂബ് അവതാരകയായി. കോഒാഡിനേറ്റർ മെഹബൂബ് നന്ദി പറഞ്ഞു. ഇസ മൻവയുടെ ദേശീയഗാനത്തോടെ പരിപാടി അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.