റിയാദ്: മലയാളം മിഷൻ ദമ്മാം മേഖല മലയാളി സംഗമം വെള്ളിയാഴ്ച അൽഅഹ്സയിൽ നടക്കും. സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലുള്ള 17ഓളം പഠനകേന്ദ്രങ്ങളിലുള്ള കുട്ടികളും അധ്യാപകരും കുടുംബങ്ങളും ഉച്ചകഴിഞ്ഞ് 3.30 മുതൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. സംഗമം ലോക കേരളസഭ അംഗവും കവിയുമായ സോഫിയ ഷാജഹാൻ ഉദ്ഘാടനം ചെയ്യും.
കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, നവയുഗം പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ലോകകേരള സഭയോട് അനുബന്ധിച്ച് വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ച വിദ്യാർഥി ആഗോള സാഹിത്യ മത്സരത്തിൽ ദമ്മാം മേഖലയിൽനിന്നും ഒന്നാം സമ്മാനം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിക്കും. വിവിധ പഠനകേന്ദ്രങ്ങളിലുള്ള കുട്ടികളുടെ വ്യത്യസ്ത ഇനം കലാപരിപാടികളും ഒപ്പന, തിരുവാതിര, മാർഗംകളി, സംഗീത നൃത്തശിൽപം, പ്രശസ്ത കവിതകളുടെ നൃത്താവിഷ്കാരം, നാടകം തുടങ്ങിയ പരിപാടികളും അരങ്ങേറും. കലാപരിപാടികളുടെ പരിശീലനം വിവിധ കേന്ദ്രങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണെന്നും സംഗമത്തിൽ സാംസ്കാരിക സമ്മേളനവും സാംസ്കാരിക ഘോഷയാത്രയും ഉണ്ടാകുമെന്നും സ്വാഗത സംഘം ചെയർമാനും കൺവീനറും അറിയി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.