ജിദ്ദ: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ സൗദി ചാപ്റ്ററിന് കീഴിൽ ജിദ്ദ മേഖല കമ്മിറ്റി 'കേരളീയം-2022' സംഘടിപ്പിച്ചു. പരിപാടി ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപിക ലൈല സക്കീർ ഉദ്ഘാടനം ചെയ്തു.
ജിദ്ദ മേഖല കമ്മിറ്റി പ്രസിഡന്റ് നിഷ നൗഫൽ അധ്യക്ഷത വഹിച്ചു. റഫീക്ക് പത്തനാപുരം സംഘടന റിപ്പോർട്ടും ഗോപൻ നെച്ചുള്ളി കേരളീയം പരിപാടികളെക്കുറിച്ചുള്ള അവലോകനവും അവതരിപ്പിച്ചു. അലി മാസ്റ്റർ സദസ്സിന് മലയാളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷിബു തിരുവനന്തപുരം, പി.എം. മായിൻകുട്ടി, അബ്ദുള്ള മുക്കണ്ണി, സാദിഖലി തുവ്വൂർ, കബീർ കൊണ്ടോട്ടി, ബാദുഷ, ഷാജു അത്താണിക്കൽ, ജാഫറലി പാലക്കോട് എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളുടെ ഭാഷാ പ്രതിജ്ഞ, മലയാളം കവിത പരായണം, മലയാളം കഥാകഥനം, തനത് മലയാള നൃത്തകലകൾ, ചിത്ര രചനകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
ജുനൈസ് താഴേക്കോട് സ്വാഗതവും അനസ് ബാവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.