റിയാദിൽ മനോനില തെറ്റി തെരുവിൽ അലഞ്ഞ അഷ്​റഫി​െൻറ മുടിവെട്ടി കൊടുക്കുന്ന നേവൽ ഗുരുവായൂർ

മനോനില തെറ്റി റിയാദിലെ തെരുവിൽ അലഞ്ഞ യുവാവിന്​ സാന്ത്വനമായി മലയാളി

റിയാദ്: മനോനില തെറ്റി തെരുവിൽ അലഞ്ഞ പശ്ചിമ ബംഗാളുകാരൻ യുവാവിന്​ സാന്ത്വനമായി മലയാളി ജീവകാരുണ്യ പ്രവർത്തകൻ. റിയാദിലെ ഖാലിദിയ പാർക്കിൽ കുറച്ചു ദിവസങ്ങളായി മനോനില തെറ്റി രാവും പകലും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കൊൽക്കത്ത സ്വദേശി അഷ്​റഫിനാണ്​ ഒ.ഐ.സി.സി തൃശൂർ ജില്ലാ ജീവകാരുണ്യ പ്രവർത്തകൻ നേവൽ ഗുരുവായൂർ സംരക്ഷണമൊരുക്കിയത്​.

ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞിരുന്ന അഷ്‌റഫ്‌ എന്ന ചെറുപ്പക്കാ​െൻറ ദയനീയ സ്ഥിതിയറിഞ്ഞ ഒ.ഐ.സി.സി പ്രസിഡൻറ്​ സുരേഷ് ശങ്കറി​െൻറയും ജനറൽ സെക്രട്ടറി നാസർ വലപ്പാടി​െൻറയും നിർദേശപ്രകാരം നേവൽ ഗുരുവായുർ വിഷയം ഏറ്റെടുക്കുകയായിരുന്നു. അന്ന് മുതൽ എല്ലാ ദിവസവും നേവൽ അഷ്​റഫിന് ഭക്ഷണം എത്തിക്കുകയും ആകെ വൃത്തി ഹീനമായിരുന്ന യുവാവിനെ കുളിപ്പിച്ച് മുടി വെട്ടി വൃത്തിയാക്കുകയും ചെയ്തു.

അഷ്​റഫിനോട് കൂടുതൽ കാര്യങ്ങൾ ചോദിക്കുമ്പോൾ പേര് അഷ്​റഫ് എന്നും കൊൽക്കത്ത സ്വദേശി ആണെന്നും മാത്രം മനസിലാക്കാൻ കഴിഞ്ഞു. തുടർന്ന് ഇന്ത്യൻ എംബസിയുമായും നാടുകടത്തൽ കേന്ദ്രവുമായി (തർഹീൽ) ബന്ധപ്പെട്ട്​ അഷ്​റഫി​െൻറ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നേവൽ നടത്തുന്നു. സൗദി വിസയിൽ വന്ന ആളല്ലെന്നാണ് തർഹീലിൽ പരിശോധിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത്. ഏത്​ രാജ്യക്കാരനെന്ന്​ വ്യക്തമായ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ അഭയമൊരുക്കാൻ പരിമിതിയുണ്ടെന്ന്​ എംബസി അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തകൻ നേവലിനോടൊപ്പം അഷ്​റഫ്

മനോരോഗിയാതിനാൽ തർഹീലിലെ സെല്ലിൽ ഇടാൻ പറ്റില്ല എന്ന് തർഹീൽ ഉ​ദ്യോഗസ്ഥരും അറിയിച്ചതിനെ തുടർന്ന് ഇപ്പോഴും ഖാലിദിയ പാർക്കിൽ തന്നെയാണ് അഷറഫ് കഴിഞ്ഞു കൂടുന്നത്. ഭക്ഷണവും മറ്റും ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേവൽ എത്തിച്ചു കൊടുക്കുന്നുണ്ട്. ആവശ്യമായ രേഖകൾ ശരിയാക്കുന്നതിന്​ ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുന്നുണ്ടെന്നും നേവൽ ഗുരുവായൂർ പറഞ്ഞു. അഷ്​റഫിനെ വേറെ രാജ്യത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണ് സാധ്യത എന്നും എത്രയും പെട്ടന്ന് അഷ്​റഫി​െൻറ രേഖകൾ കണ്ടെത്തി കുടുംബത്തി​െൻറ അടുത്ത്​ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും നേവൽ ഗുരുവായൂർ പറഞ്ഞു.​

Tags:    
News Summary - Malayalee OICC worker helps a young man wandering the streets of Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.