റിയാദ്: വര്‍ണാഭമായ പരിപാടികളോടെ വേള്‍ഡ് മലയാളി ഫെഡറേഷന് മലയാളം മിഷന് പ്രവേശനോത്സവം സംഘടിപ്പിച്ചു. റിയാദ് അല്‍യാസ്മിന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ അധ്യാപികമാരായ ഷക്കീല വഹാബ്, സബ്രീന ഷംനാസ് എന്നിവര്‍ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ച് ക്ലാസിന് തുടക്കം കുറിച്ചു. രശ്മി വിനോദും സംഘവും അവതരിപ്പിച്ച കാവ്യാവിഷ്കാര നൃത്തവും വിവിധ കലാപരിപാടികളും അരങ്ങേറി.
20 കുട്ടികൾ ആദ്യക്ഷരം കുറിക്കാനും മാതൃഭാഷ പഠനത്തിനുമായി എത്തി. അല്‍യാസ്മിന്‍ സ്കൂൾ പ്രിന്‍സിപ്പല്‍ ഡോ. റഹ്മത്തുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് പ്രസിഡൻറ് അന്‍ഷാദ് കൂട്ടുകുന്നം അധ്യക്ഷത വഹിച്ചു. ഷക്കീല വഹാബ് ആമുഖ പ്രഭാഷണം നടത്തി.പ്രോഗ്രാം കമ്മിറ്റി കോഒാഡിനേറ്റര്‍ സാബു ഫിലിപ്പ്, നൗഷാദ് ആലുവ, ശിഹാബ് കൊട്ടുകാട്, മുഹമ്മദ് അലി, ഇബ്രാഹിം സുബ്ഹാന്, ഷംനാദ് കരുനാഗപ്പള്ളി, ജയന് കൊടുങ്ങല്ലൂര്‍, ആനി സാമുവേല്‍, ചന്ദനവല്ലി ജോസ്, അഞ്ജു അനിയന്, അലി ആലുവ, ഷനോജ് അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
ജലീല്‍ പള്ളാത്തുരുത്തി സ്വാഗതവും മലയാളം മിഷന് സെക്രട്ടറി സെലിന് മാത്യു നന്ദിയും പറഞ്ഞു. പഠനോപകരണങ്ങളും സമ്മാനങ്ങളും മലയാളം മിഷന് ഭാരവാഹികളായ റിജോഷ് കടലുണ്ടി, ഹാരിസ് ബാബു, റാഫി കൊയിലാണ്ടി, നാസർ ലെയ്സ്, കബീർ പട്ടാമ്പി, സലാം പേരുമ്പാവൂർ, ജില്ലി പോൾ, ഷിനു നവീൻ, ഷിജിമോൾ സിബി, ജിൻസി ജാനേഷ്, ഹബീബ് റഹ്മാൻ, കെ.കെ. സാമുവേൽ, ജോസ് ആൻറണി, അൻസാർ വർക്കല, നവീൻ, നിഹ്മത്തുള്ള എന്നിവര്‍ വിതരണം ചെയ്തു. പഠന ക്ലാസ് ജനുവരിയില്‍ ആരംഭിക്കുമെന്ന് മലയാളം മിഷന് കോഒാഡിനേറ്റര്‍ ഷാലിമ റാഫി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.