അശ്വിന്​ യാത്രരേഖകൾ പി.എം.എഫ്​ ഭാരവാഹികൾ കൈമാറുന്നു

വിസതട്ടിപ്പിന്​ ഇരയായ മലയാളി നാടണഞ്ഞു

റിയാദ്: വിസതട്ടിപ്പിന്​ ഇരയായി സൗദി അറേബ്യയിലെത്തി ദുരിതത്തിലായ മലയാളി യുവാവ്​ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു. എറണാകുളം വൈറ്റില സ്വദേശി അശ്വിൻ പുത്തൻപറമ്പിൽ തിരുവനന്തപുരത്തെ ട്രാവൽ ഏജൻറ്​ വഴി ഡ്രൈവർ വിസയിലാണ്​ റിയാദിലെത്തിയത്​.

എന്നാൽ, ദുരിതങ്ങളാണ്​ റിയാദിൽ കാത്തിരുന്നത്​. ചെറിയ വാഹനത്തി​െൻറ ഡ്രൈവറായി റിയാദിലെ സ്വകാര്യ കമ്പനിയിൽ എത്തിയ ബി.ബി.എ ബിരുദ ധാരിയായ യുവാവ്​ ലൈസൻസില്ലാതെ ടാങ്കർ ലോറി ഓടിക്കാൻ നിർബന്ധിതനാകുകയായിരുന്നു. വാഹനത്തി​െൻറ എൻജിൻ കേടായതിനെ തുടർന്ന്​ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലാകുകയും ചെയ്യുകയായിരുന്നു.

തുടർന്ന്​ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്​) റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജിബിൻ സമദ് കൊച്ചിയെ ബന്ധപ്പെട്ട്​ സഹായം അഭ്യർഥിക്കുകയായിരുന്നു. ഭാരവാഹികൾ കമ്പനിയുമായി ബന്ധപ്പെട്ട്​ ഫൈനൽ എക്‌സിറ്റ് നേടി സംഘടന നൽകിയ ടിക്കറ്റിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ജിബിൻ സമദ് കൊച്ചി, ജോൺസൺ മാർക്കോസ്, റസൽ, അസ്‌ലം പാലത്ത്, ബിനു കെ. തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടപടി പൂർത്തിയാക്കി. പി.എം.എഫ് കേരള ഘടകമുമായി ബന്ധപ്പെട്ട്​ ട്രാവൽ ഏജൻറിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന്​ പ്രസിഡൻറ്​ ഷാജഹാൻ ചാവക്കാട്, കോഒാഡിനേറ്റർമാരായ സലിം വാലില്ലാപ്പുഴ, മുജിബ് കായംകുളം എന്നിവർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.