ദമ്മാം: രണ്ട് ദിവസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. കൊല്ലം ഓയൂർ ചെറിയ വെളിനല്ലൂർ റണൂർ വട്ടപ്പാറ സ്വദേശി ഫസീല മൻസിലിൽ ഷുഹൈബ് കബീർ (36) ആണ് മരിച്ചത്. പുതിയ വിസയിൽ രണ്ട് ദിവസം മുമ്പ് മാത്രം നാട്ടിൽ നിന്നെത്തിയ ഷുഹൈബ് കബീർ തൊഴിൽ തേടുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുമ്പാണ് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോയത്. പുതിയ വിസയുമായി നാട്ടിലേക്ക് പോയ ഷുഹൈബ് ഈ മാസം ഏഴിനാണ് തിരിച്ചെത്തിയത്.
ഷാമിലാ ബീവിയാണ് ഭാര്യ. അൽഫിയ ഫാത്തിമ (7), ആദിൽ (3) എന്നിവർ മക്കളാണ്. ഷാമില നാല് മാസം ഗർഭിണിയാണ്.
ദമ്മാം സൗദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കുമൈന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്‍റ് പി.കെ. മൻസൂർ എടക്കാട്, സലിം കണ്ണൂർ, അലി മാങ്ങാട്ടൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.