സൗദിയിലെ മരുഭൂമിയിൽ മലയാളി ദമ്പതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ദമ്മാം: മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ ക​ണ്ടെത്തി. കോഴിക്കോട്​ നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്​ദുല്ല (37), ഭാര്യ കുനിങ്ങാട്​ മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജി ഖദീജ ദമ്പതികളുടെ മകൾ റിസ്​വാന(30) എന്നിവരെയാണ്​ അൽ അഹ്​സയി​െല അയൂണിൽ വിജനമായ സ്​ഥലത്ത്​  മരിച്ച നിലയിൽ കണ്ടെത്തിയത്​.

മൊയ്​തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ്​ കുഞ്ഞബ്​ദുല്ല. ഒരു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ് ഭാര്യയോടൊപ്പം ദമ്മാമിലേക്ക്​ പോവുകയാണ്​ എന്ന്​ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രണ്ട്​ ദിവസമായി ഇയാളെ കാണാതായതിനാൽ ഹൈപർമാർക്കറ്റ്​ അധികൃതർ  പൊലീസിൽ പരാതി നൽകിയിരുന്നു.

ദമ്പതികൾ മരിച്ചതായി  പൊലീസാണ്​ തിങ്കളാഴ്​ച വൈകുന്നേരം വിവിരം നൽകിയത്​.  ദീർഘകാലമായി സൗദിയിലുള്ളയാളാണ്​ കുഞ്ഞബ്​ദുല്ല. നാല്​​ വർഷം മുമ്പാണ് ഇവർ വിവാഹിതരായത്​. മരണത്തിൽ ദുരൂഹതയുണ്ട്​ എന്നാണ്​ പ്രാഥമിക വിവരം.​ 

 

Tags:    
News Summary - malayali couple death in saudi- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.