അവധി കഴിഞ്ഞെത്തിയ മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്.

റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ അവധിക്ക് പോയ ശേഷം സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചിയിൽനിന്ന് റിയാദിലെത്തിയതായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.55ഓടെ എമിഗ്രേഷൻ കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞ് വീണത്.

ഉടൻ എയർപോർട്ട് ആംബുലൻസിൽ എക്സിറ്റ് എട്ടിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എന്നാൽ ഇതൊന്നും അറിയാതെ കമ്പനിയിൽനിന്ന് ആളുകൾ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് ആശുപത്രിയിൽനിന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനോട് വിളിച്ചു പറയുമ്പോഴാണ് പുറംലോകം അറിയുന്നത്.

തുടർന്ന് നാട്ടിലെ വീട്ടിൽ വിളിച്ച് അറിയിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഭാര്യ: ലീല. മക്കൾ: ധന്യ (അധ്യാപിക), മീനു (ഏവിയേഷൻ വിദ്യാർഥിനി), ഹരിലാൽ (റിയാദ്).അമ്മ:സരോജനി.

Tags:    
News Summary - Malayali died at the Riyadh airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.