മക്ക: പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി. മക്ക കെ.എം.സി.സി സെക്രട്ടറി മലപ്പുറം കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശി ഹംസ സലാം (50) ആണ് മക്കയിലെ അൽനൂർ ആശുപത്രിയിൽ മരിച്ചത്. മൂന്ന് പതിറ്റാണ്ട് മക്കയിലെ സാമൂഹിക മേഖലയിൽ സജീവ പ്രവർത്തകനായിരുന്നു.
ഹജ്ജ് സേവന രംഗത്തും മക്ക കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മക്കയിൽ ഹറമിനടുത്തുള്ള ലോഡ്ജിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
ഭാര്യ: സീനത്ത്, മക്കൾ: സദിദ, സബീഹ, സഹബിൻ. മരണാനന്തര കർമങ്ങൾ പൂർത്തീകരിച്ച് ഹറമിൽ മയ്യിത്ത് നമസ്കരിച്ച് ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.