മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ്​ മലപ്പുറം സ്വദേശിനി മരിച്ചു; നാലുപേർക്ക്​ പരിക്ക്​

റിയാദ്​: സന്ദർശന വിസ പുതുക്കാൻ ബഹ്​റൈനിൽ പോയി മടങ്ങവേ മലയാളി കുടുംബങ്ങളുടെ കാർ മറിഞ്ഞ്​​ യുവതി മരിച്ചു. റിയാദിന്​ സമീപം ഞായറാഴ്​ച പുലർച്ചെയുണ്ടായ അപകടത്തിൽ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്. മൃതദേഹം അൽഖർജ് കിങ്​ ഖാലിദ് ആശുപത്രിയിൽ.

ഖൈറുന്നിസയുടെ മൂന്ന്​ വയസുള്ള മകൻ മുഹമ്മദ്​ റൈഹാൻ, മലപ്പുറം കരുവാരക്കുണ്ട്​ സ്വദേശി മുജീബ്, ഭാര്യ, ഇവരുടെ കുട്ടി എന്നിവർക്ക് പരിക്കേറ്റു​. ഖൈറുന്നിസയുടെ ഭർത്താവ്​ ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരും കിങ്​ ഖാലിദ്​ ആശുപത്രിയിലാണ്​.

റിയാദിൽനിന്ന്​ 70 കിലോമീറ്റർ അകലെ അൽഖർജിന്​ സമീപം സഹന എന്ന സ്ഥലത്തു നിന്നാണ്​ ഇരു കുടുംബങ്ങളും സന്ദർശന വിസ പുതുക്കാനായി ശനിയാഴ്​ച ഉച്ചക്ക്​ ബഹ്​റൈനിലേക്ക്​ പോയത്​. വിസ പുതുക്കി മടങ്ങുന്നതിനിടെ അൽഖർജ്​ എത്തുന്നതിന്​ 150 കിലോമീറ്റർ അകലെവെച്ച്​ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്​ മറിഞ്ഞായിരുന്നു അപകടം. ഖമറുനിസ്സ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. മുഹമദലി - സീനത്ത്​ ദമ്പതികളുടെ മകളാണ്​ ഖമറുന്നിസ. മുഹമ്മദ്​ റൈഹാനെ കൂടാതെ മുഹമ്മദ്​ റാസി, ഫാത്തിമ റിഫ എന്നീ രണ്ട്​ മക്കൾ കൂടിയുണ്ട്​. ഇവർ നാട്ടിലാണ്​. സഹനയിൽ ജോലി ചെയ്യുന്ന ഭർത്താക്കന്മാരുടെ അടുത്ത്​ സന്ദർശന വിസയിലെത്തിയതാണ്​ ഇരു കുടുംബങ്ങളും.

വിസ പുതുക്കണമെങ്കിൽ രാജ്യത്ത്​ പുറത്തുപോകണം എന്ന നിബന്ധന പാലിക്കാനാണ്​ ഇവർ ദമ്മാം കോസ്​വേ വഴി ബഹ്​റൈനിൽ പോയി മടങ്ങിയത്​. അപകടത്തെ തുടർന്ന്​ കുടുംബങ്ങളെ സഹായിക്കാനും മൃതദേഹം നടപടിക്രമം പൂർത്തീകരിച്ച്​ നാട്ടിൽ അയക്കാനും അൽഖർജ്​ കെ.എം.സി.സി വെൽഫെയർ വിങ്​, റിയാദ്​ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ഭാരവാഹികൾ രംഗത്തുണ്ട്​. 

Tags:    
News Summary - malayali women died in car accident at Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.