റിയാദ്: സൗദി മിൽക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ ‘മലയാളിക്കൂട്ടം’ അഞ്ചാം വാർഷികം ആഘോഷിച്ചു. വാർഷിക പൊതുയോഗവും ചേർന്നു. സുലൈ ഇസ്തിറാഹയിൽ നടന്ന സാംസ്കാരിക പരിപാടിയിൽ പ്രസിഡൻറ് നയീം അധ്യക്ഷത വഹിച്ചു.
സൗദി ബ്ലഡ് ഡോണേഴ്സ് കേരള ഫോറം പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. സമീർ, ആഷിഖ് വലപ്പാട്, നാസർ ചെറൂത്ത്, അരുൺ ജോയ്, ഹബീബ് ഒളവട്ടൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷഫീഖ് സ്വാഗതവും ജോ.സെക്രട്ടറി ജലീൽ നന്ദിയും പറഞ്ഞു.
വാർഷിക പൊതുയോഗത്തിൽ നാസർ ചെറൂത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി അനസ് കരൂപ്പടന്ന (പ്രസി.), റോഷൻ (സെക്ര.), ഷംസീർ (ജോ.സെക്ര.), സഫീർ കൊപ്പം (വൈസ് പ്രസി.), ജാഫർ പള്ളിക്കൽ ബസാർ, മുസ്തഫ ഷോർണൂർ, ജമ്നാസ് മുക്കം, റാഫി കൊല്ലം (എക്സി.അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡൻറ് നയീം കേക്ക് മുറിച്ചു. സത്താർ മാവൂരിെൻറ നേതൃത്വത്തിൽ അരങ്ങേറിയ കലാസന്ധ്യയിൽ പവിത്രൻ കണ്ണൂർ, നേഹ നൗഫൽ, അക്ഷയ് സുധീർ, സിറാസ് വളപ്ര, ഗിരീഷ് കോഴിക്കോട്, കബീർ എടപ്പാൾ, അഞ്ജലി സുധീർ, നൗഫൽ വടകര, മോളി ജംഷിദ്, സത്താർ മാവൂർ, ആരിഫ് ഇരിക്കൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കുട്ടികളുടെ കലാപരിപാടികളും നടന്നു. പ്രോഗ്രാം കോഓഡിനേറ്റർ കെ.പി. മജീദ് ജലീൽ, ഷഫീഖ്, നസുഹ്, ഫാസിൽ, ഫസൽ, മജീദ് ചോല, അനീസ് വർക്കല എന്നിവർ നേതൃത്വം നൽകി. നിസാർ കുരിക്കൾ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.