ജിദ്ദ: ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം റിയാദിലെ മുസ്ലിം വേൾഡ് ലീഗിന്റെ ഉപ ആസ്ഥാനം സന്ദർശിച്ചു. സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ്സയുമായി കൂടിക്കാഴ്ച നടത്തി. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
മുസ്ലിം വേൾഡ് ലീഗിന്റെ ആഗോള സാന്നിധ്യത്തെ മലേഷ്യൻ പ്രധാനമന്ത്രി പ്രശംസിച്ചു. ഫലസ്തീൻ വിഷയത്തിലെടുത്ത നിലപാടിനെ അഭിനന്ദിച്ചു. മുസ്ലിം വേൾഡ് ലീഗ് ഇസ്ലാമിക ലോകത്തിന് നൽകിയ സൗദി അറേബ്യയുടെ സദ്പ്രവൃത്തികളിലൊന്നാണെന്ന് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ്സ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.