റിയാദ്: രാജ്യത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ ഫെസ്റ്റിവല്‍ ആരംഭിച്ചു. 12 രാജ്യങ്ങളില്‍നിന്നുള്ള 100ലധികം ഇനം മാമ്പഴങ്ങളെ അണിനിരത്തിയുള്ള ഫെസ്റ്റിവല്‍ റിയാദ് മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാന് ഉദ്ഘാടനം ചെയ്തു.
ഉഷ്ണകാല പഴമായ മാമ്പഴം അതിന്റെ ആരാധകര്‍ക്ക് എത്തിക്കുന്നതില്‍ സന്തുഷ്ടരാണെന്നും സൗദിയുടെ സ്വന്തം മാമ്പഴങ്ങള്‍ ഫെസ്റ്റിവലില്‍ എത്തിക്കുക വഴി സൗദിയിലെ കാര്ഷികോൽപന്നങ്ങള്ക്കും കൃഷിക്കും പ്രോത്സാഹനമാകുമെന്നും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. തായ്ലൻഡ് അംബാസഡര്‍ ദര്മ് ബൂന്ത ചടങ്ങില്‍ സംബന്ധിച്ചു.ഇന്ത്യയിലെ 60ഓളം ഇനങ്ങളും സൗദി അറേബ്യയിലെ 24 ഇനങ്ങളും ഉണ്ട്. ശ്രീലങ്ക, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, യമന്‍, യുഗാണ്ട, കെനിയ, ഐവറികോസ്റ്റ്, കൊളംബിയ, പെറു എന്നിവിടങ്ങളില്‍നിന്നാണ് മറ്റുള്ളവ. മാങ്ങ ഉപയോഗിച്ച് നിര്‍മിച്ച വിവിധ അച്ചാറുകള്‍, ഉപ്പിലിട്ടത് അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ, മാംഗോ ഫിഷ് കറി, മാംഗോ ചിക്കന്‍കറി, ഹണി മാംഗോ സോസ്, മാംഗോ പുരി എന്നിവയെല്ലാം ലഭ്യമാണ്. ഈ മാസം 23ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.