റിയാദ് മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാന്‍ മാംഗോ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തപ്പോൾ.

സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിച്ച സൗദി ഭരണാധികാരികള്‍ക്ക് നന്ദി - ഇന്ത്യൻ അംബാസഡർ

റിയാദ്: സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിച്ച സൗദി ഭരണാധികാരികള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാന്‍ പറഞ്ഞു. 12 രാജ്യങ്ങളില്‍ നിന്നുള്ള 100 ലധികം ഇനം മാമ്പഴങ്ങളെ അണിനിരത്തികൊണ്ട് സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ആരംഭിച്ച മാംഗോ ഫെസ്റ്റിവല്‍ റിയാദ് മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ വെച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പല രാജ്യങ്ങളിലും വളരുന്നുണ്ടെങ്കിലും മികച്ച ഭക്ഷണമെന്ന നിലയില്‍ പൊതു അംഗീകാരം നേടിയതാണ് ഇന്ത്യൻ മാമ്പഴമെന്നും ലോകത്തിന്റെ രുചിവൈവിധ്യങ്ങള്‍ സൗദിയിലെത്തിക്കുന്നതില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളുടെ പങ്ക് വലുതാണെന്നും അംബാസഡര്‍ പറഞ്ഞു. 

വൈറ്റമിനും നാരുകളും അടങ്ങിയ ഉഷ്ണകാല പഴമായ മാമ്പഴം അതിന്റെ ആരാധകര്‍ക്ക് എത്തിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും സൗദിയുടെ സ്വന്തം മാമ്പഴങ്ങള്‍ ഫെസ്റ്റിവലില്‍ എത്തിക്കുക വഴി സൗദിയിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും കൃഷിക്കും പ്രോത്സാഹനമാകുമെന്നും ലുലു ഹൈപര്‍ മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. തായ്‌ലന്റ് അംബാസഡര്‍ ദര്‍മ് ബൂന്ത, ലുലുവിലെ ഉയര്‍ന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യയിലെ 60 ഓളം ഇനങ്ങളും സൗദി അറേബ്യയിലെ 24 ഇനങ്ങളും ഫെസ്റ്റിവലില്‍ പ്രത്യേകമായി സ്ഥാനം പിടിച്ചിട്ടുണ്ട്. ശ്രീലങ്ക, തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ, യെമന്‍, ഉഗാണ്ട, കെനിയ, ഐവറി കോസ്റ്റ്, കൊളമ്പിയ, പെറു എന്നിവിടങ്ങളില്‍ നിന്നാണ് മറ്റു മാമ്പഴ വൈവിധ്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. മാങ്ങ ഉപയോഗിച്ച് നിര്‍മിച്ച വിവിധ അച്ചാറുകള്‍, ഉപ്പിലിട്ടത് അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ, മാംഗോ ഫിഷ് കറി, മാംഗോ ചിക്കന്‍ കറി, ഹണി മാംഗോ സോസ്, മാംഗോ പുരി എന്നിവയെല്ലാം ഫെസ്റ്റിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം 23നാണ് ഫെസ്റ്റിവല്‍ സമാപിക്കുക.

Tags:    
News Summary - Lulu Hypermarket KSA Mango Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.