റാന്നി: റിയാദ് കേളി കലാസാംസ്കാരികവേദിയുടെ സജീവ പ്രവർത്തകനും ന്യൂ സനാഇയ്യ ഏരിയ രക്ഷാധികാരി കൺവീനറുമായിരുന്ന മനോഹരൻ നെല്ലിക്കലിന്റെ കുടുംബസഹായ ഫണ്ട്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ രാജു ഏബ്രഹാം, ലക്ഷ്മി മനോഹരന് കൈമാറി.
രക്താതിസമ്മർദം കാരണം തലയിൽ രക്തസ്രാവം സംഭവിച്ചതിനെ തുടർന്നാണ് മനോഹരൻ നെല്ലിക്കൽ കഴിഞ്ഞ മേയ് മാസത്തിൽ മരിച്ചത്. കേളിയിൽ അംഗമായിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് നൽകിവരുന്ന സമാശ്വാസ നിധിയാണ് കുടുംബ സഹായ ഫണ്ടുകൾ.
പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കേളി ന്യൂസനാഇയ്യ ഏരിയ മുൻ രക്ഷാധികാരി അംഗം ജോർജ് വർഗീസ് ആമുഖ പ്രസംഗം നടത്തി. ജോയൻറ് സെക്രട്ടറി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഷിബു തോമസ് സ്വാഗതം പറഞ്ഞു. സി.പി.എം റാന്നി ഏരിയ സെക്രട്ടറി ശിവൻകുട്ടി, പഴവങ്ങാടി ലോക്കൽ സെക്രട്ടറി സുരേന്ദ്രൻ, പ്രവാസി സംഘം പത്തനംതിട്ട ജില്ല പ്രസിഡൻറ് ജേക്കബ് മാത്യു, കേളിയുടെ മുഖ്യരക്ഷാധികാരി മുൻ കൺവീനർ കെ.ആർ. ഉണ്ണികൃഷ്ണൻ, രക്ഷാധികാരി കമ്മിറ്റി മുൻ അംഗം സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.