സൗ​ദി വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ ഖു​റൈ​ഫ്​ ​ഗ്ലോ​ബ​ൽ​ ഹെ​ൽ​ത്ത്​ ഫോ​റം ഡ​യ​ലോ​ഗ് സെ​ഷ​നി​ൽ സം​സാ​രി​ക്കു​ന്നു

200 ഓ​ളം മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണം ത​ദ്ദേ​ശീ​യ​വ​ത്​​ക​രി​ക്കും -വ്യ​വ​സാ​യ ധാ​തു​വി​ഭ​വ മ​ന്ത്രി

റി​യാ​ദ്​: സൗ​ദി​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഏ​ക​ദേ​ശം 200 മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ​വ​ത്​​ക​രി​ക്കു​മെ​ന്നും ആ ​മ​രു​ന്നു​ക​ൾ ഏ​തെ​ല്ലാ​മെ​ന്ന്​​ നി​ർ​ണ​യി​ച്ചെ​ന്നും​ വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി​യും വാ​ക്സി​ൻ ആ​ൻ​ഡ് ബ​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ഇ​ൻ​ഡ​സ്ട്രി ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ ഖു​റൈ​ഫ്​ അ​റി​യി​ച്ചു.

ഔ​ഷ​ധ സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​ത്. റി​യാ​ദി​ൽ ആ​രം​ഭി​ച്ച ആ​ഗോ​ള ആ​രോ​ഗ്യ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ലെ (ഗ്ലോ​ബ​ൽ​ ഹെ​ൽ​ത്ത്​ ഫോ​റം) ഡ​യ​ലോ​ഗ് സെ​ഷ​നി​ൽ സം​സാ​രി​ക്ക​വേ​യാ​ണ്​​ അ​ൽ ഖു​റൈ​ഫ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പ്ര​ധാ​ന അ​ന്താ​രാ​ഷ്​​ട്ര ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളു​മാ​യി സ്ഥാ​പി​ച്ച ഫ​ല​പ്ര​ദ​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, വാ​ക്സി​ൻ വ്യ​വ​സാ​യ​ത്തി​ന്റെ ഒ​രു സു​പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റാ​ൻ സൗ​ദി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. മ​രു​ന്നു​ക​ളി​ൽ 42 എ​ണ്ണം സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് ത​ദ്ദേ​ശീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഔ​ഷ​ധ നി​ർ​മാ​ണ​ത്തി​ലെ ഏ​കീ​കൃ​ത ശ്ര​മ​ങ്ങ​ളു​ടെ​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യ​ത്തി​െൻറ ത​ദ്ദേ​ശീ​യ​വ​ത്ക​ര​ണ​ത്തി​ന് വ്യ​ക്ത​മാ​യ ഒ​രു റ​ഫ​റ​ൻ​സ്​ സ്ഥാ​പി​ക്കേ​ണ്ട​തി​െൻറ​യും പ്ര​ധാ​ന്യം മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

വാ​ക്സി​ൻ ആ​ൻ​ഡ് ബ​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ഇ​ൻ​ഡ​സ്ട്രി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്​ ഇ​തി​െൻറ ഭാ​ഗ​മാ​ണ്. അ​തി​െൻറ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ക​യും നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റു​ക​യും ചെ​യ്തു. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ‘വി​ഷ​ൻ 2030’ െൻ​റ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള വേ​ഗം ഇ​ത് ത്വ​രി​ത​പ്പെ​ടു​ത്തി. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, വാ​ക്സി​ൻ വ്യ​വ​സാ​യം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും ത​മ്മി​ലു​ള്ള തു​ട​ർ​ച്ച​യാ​യ ഏ​കോ​പ​ന​ത്തെ മ​ന്ത്രി പ്ര​ശം​സി​ച്ചു.

ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ എ​ണ്ണം 8,000 ക​വി​യു​ന്ന രാ​ജ്യ​ത്തെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഗു​ണ​പ​ര​മാ​യ അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം നി​ക്ഷേ​പ​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. സൗ​ദി​യി​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ ഫാ​ക്ട​റി​ക​ളു​ടെ എ​ണ്ണം സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ 25 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ ഫാ​ക്ട​റി​ക​ൾ 54 ൽ​നി​ന്ന്​ 150 ലേ​ക്ക് കു​തി​ച്ചു. 2019 മു​ത​ൽ 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഫാ​ക്ട​റി​ക​ൾ 42 ൽ ​നി​ന്ന് 56 ആ​യും വ​ള​ർ​ന്നു. മൊ​ത്തം മൂ​ല്യം 10 ​ശ​ത​കോ​ടി ഡോ​ള​ർ ക​വി​ഞ്ഞു. ഏ​റ്റ​വും പു​തി​യ നി​ർ​മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഈ ​മേ​ഖ​ല സ്വീ​ക​രി​ച്ച​താ​ണ് വ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Manufacturing of 200 medicines will be localized -ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.