അൽഅഹ്സ: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ വനിതകൾക്ക് മാരത്തോൺ. ശനിയാഴ്ച രാവിലെ നടന്ന ‘അൽഅഹ്സ മാരത്തോണി’ൽ 1,500 ലേറെ വനിതകൾ ആവേശപൂർവം പെങ്കടുത്തു. മൂന്നുകിലോമീറ്റർ ആയിരുന്നു ദൂരം. രാജ്യമെങ്ങും നിന്നുള്ള കായിക പ്രേമികൾ മത്സരിച്ച ഒാട്ടമത്സരത്തിൽ മിസ്ന അൽനാസിർ വിജയിയായി. അമേരിക്കൻ താരം ആൻഡ ജേസി, തായ്വാൻ താരം സാങ് സൺ എന്നിവരെ പിന്തള്ളിയാണ് മിസ്ന ജേതാവായത്. മൂന്നു മിനുറ്റുകൊണ്ട് മിസ്ന ദൂരം താണ്ടി.
സൗദി ജനറൽ അതോറിറ്റി ഫോർ സ്പോർട്സ് ആയിരുന്നു മാരത്തോണിെൻറ സംഘാടകർ. അൽഅഹ്സ സെക്യൂരിറ്റി, അൽ മൂസ ഹോസ്പിറ്റൽ എന്നിവ പിന്തുണ നൽകി. മത്സരത്തിൽ പെങ്കടുക്കാൻ വനിതകളെ ക്ഷണിച്ചുകൊണ്ട് വെബ്സൈറ്റ് ആരംഭിച്ചിരുന്നു. 2,000 ലേറെ പേർ ഒാൺലൈനായി രജിസ്റ്റർ ചെയ്തതോടെ രജിസ്ട്രേഷൻ അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.