റിയാദ്: റിയാദ് മർകസ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറും കോഴിക്കോട് മർകസ് വൈസ് പ്രസിഡൻറുമായ മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മർകസ് റിയാദിന്റെയും ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസിന്റെയും പ്രസിഡൻറായ അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ചു. മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഓൺലൈനിലൂടെ സന്ദേശ പ്രഭാഷണം നടത്തി. മർകസ് മുൻ പ്രസിഡൻറുമാരായ ശരീഫ് മുസ്ലിയാർ പുത്തൻപള്ളി, അലികുഞ്ഞു മൗലവി, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ എന്നിവർ നേതൃത്വം നൽകി.
മർകസ് റിയാദ് കമ്മിറ്റി സെക്രട്ടറി ഫസൽ കുട്ടശ്ശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ നിസാർ അഞ്ചൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.