ജിദ്ദ: 'ഹോപ് പ്രോബ്' (അൽഅമൽ) ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചതിൽ യു.എ.ഇയെ സൗദി സ്പേസ് കമീഷൻ ചെയർമാൻ അമീർ സുൽത്താൻ ബിൻ സൽമാൻ അഭിനന്ദിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിനെയും യു.എ.ഇ ബഹിരാകാശ ഏജൻസി അധികൃതരെയും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശകേന്ദ്രത്തെയും യു.എ.ഇ ജനതയെയും അനുമോദിക്കുന്നതായി അമീർ സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു.
ഏറെ സന്തോഷമുണ്ടാക്കുന്ന നേട്ടമാണിത്. യു.എ.ഇയുടെ നേട്ടങ്ങളുടെ റെക്കോഡിലേക്ക് ഇതു ചേർക്കപ്പെടും. വികസിത രാജ്യങ്ങളുടെ ഭൂപടത്തിൽ യു.എ.ഇയുടെ സ്ഥാനം ഉയർത്തപ്പെടും. ബഹിരാകാശ മേഖലകളിലെ പദ്ധതികളിലും പരിപാടികളിലും യു.എ.ഇയുടെ ശ്രമങ്ങൾക്ക് സൗദിയുടെ പിന്തുണയുണ്ടാകും. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന് വിജയാശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. ഇൗ അഭിലാഷം ഇന്നുണ്ടായതല്ല. 1986ൽ ശൈഖ് സായിദിനെ ഞാൻ കണ്ടുമുട്ടിയ അന്നും അതുണ്ടായിരുന്നെന്നും സൗദി ബഹിരാകാശ കമീഷൻ ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.