റിയാദ്: ലോക പരിസ്ഥിതി ദിനത്തിെൻറ ഭാഗമായി വൃക്ഷതൈ നട്ട് റിയാദ് മാർത്തോമ പാരിഷ് മാതൃക കാട്ടി. റിയാദിലെ എക്സിറ്റ് 18ലുള്ള ഇസ്തിറാഹയിൽ ചേർന്ന പരിപാടിയിൽ പ്രസിഡൻറ് സനിൽ തോമസ് അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ ദമ്പതികളായ പി.കെ. തോമസും മോളി തോമസും കൂടി വൃക്ഷത്തൈ നട്ട് യോഗം ഉദ്ഘാടനം ചെയ്തു. ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യജീവിതം അതിമനോഹരമാകുമെന്ന് ഉദ്ഘാടകർ പറഞ്ഞു. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമിക്കാനും പുതുതലമുറക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡൻറ് പ്രഡിൻ അലക്സ് തോമസ്, ട്രസ്റ്റി ജോജി ചെറിയാൻ, അനു ജോർജ്, ബിജു ലാൽ തോമസ്, മുൻ കമ്മിറ്റി അംഗങ്ങളായ ജിനു മലയിൽ, ജിജോ ജെയിംസ്, ബോബി ജോർജ്, ഷിബു സാമുവേൽ, ഷാജി ജോർജ്, സാബു തോമസ്, പി.കെ. യോഹന്നാൻ, ജെയിംസ് വർഗീസ്, സോണി സൈമൺ, പ്രിൻസ് മാമൻ എന്നിവർ സംസാരിച്ചു. ജിതിൻ വർക്കി, ആശിഷ് തോമസ്, മീനു ബോബി, ലീന അനു, റീജ ഷാജി, ലിൻസ് സാം, ജോം ജോസഫ്, സാനി സൈമൺ, റോബിൻ രാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി സോണി എബ്രഹാം സ്വാഗതവും ട്രസ്റ്റി ലിജു മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.