തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ് (മാസ് തബൂക്ക്) 12ാം കേന്ദ്ര സമ്മേളനം സമാപിച്ചു. അനശ്വര കലാപ്രതിഭ നെടുമുടി വേണുവിെൻറ നാമധേയത്തിൽ പ്രത്യേകം സജ്ജീകരിച്ച നഗറിൽ നടന്ന സമ്മേളനത്തിൽ മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. സമ്മേളനം കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈ പ്രതിസന്ധി കാലഘട്ടത്തിൽ ശരിയായ രൂപത്തിൽ ജനങ്ങളോടൊപ്പം നിൽക്കാൻ കേന്ദ്ര സർക്കാറിന് കഴിയുന്നില്ല എന്നും ജനാധിപത്യത്തെയും ഫെഡറലിസത്തെയും കേന്ദ്ര സർക്കാർ വെല്ലുവിളിക്കുന്നു എന്നും വ്യക്തികളുടെ സ്വകാര്യതക്കുനേരെ കടന്നാക്രമണം നടത്തുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഖിൽ ഗണേഷ് രക്തസാക്ഷി പ്രമേയവും നജീം ആലപ്പുഴ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ഫൈസൽ നിലമേൽ 2018 - 2021 വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
യൂനിറ്റ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ചർച്ചക്ക് സെക്രട്ടറി മറുപടി നൽകി. എന്തുണ്ട് ഇനി വിൽക്കാൻ ബാക്കി, കർഷകരോടുള്ള കേന്ദ്ര സർക്കാറിെൻറ സമീപനം, പ്രവാസികളോടുള്ള കേന്ദ്ര സർക്കാറിെൻറ അവഗണന എന്നീ വിഷയങ്ങളിൽ മുസ്തഫ തെക്കൻ, ജെറീഷ് ജോൺ, ധനേഷ് അമ്പലവയൽ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് ആരോഗ്യ പ്രവർത്തകൻ ഡോ. റഊഫ് സംസാരിച്ചു. റഹീം ഭരതന്നൂർ നേതൃത്വം നൽകിയ സംഘം ഗാനാലാപനം നടത്തി സമ്മേളനത്തിന് കൊഴുപ്പേകി. സമ്മേളനത്തിന് ഉബൈസ് മുസ്തഫ സ്വാഗതവും അഖിൽ ഗണേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.