റിയാദ് : മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സർവീസ് സൊസൈറ്റി (മാസ് റിയാദ്) ജനറൽ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. മലാസ് ചെറീസ് ഹോട്ടലിൽ വെച്ചുനടന്ന പരിപാടിയിൽ മാസ് റിയാദ് പ്രസിഡന്റ് അഷ്റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. ടാർഗറ്റ് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ സച്ചു അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ മോട്ടിവേറ്ററും ടാർഗറ്റ് ഗ്ലോബൽ അക്കാദമി റിയാദ് ജനറൽ മാനേജറുമായ അബ്ദുൽ മുനീർ മുഖ്യാതിഥിയായി. മാസ് രക്ഷാധികാരി ഉമ്മർ കെ.ടി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സുഹാസ് ചേപ്പാലി 2023- 2024 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഫൈസൽ എ.കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മാസ് ഭാരവാഹികളായ ജബ്ബാർ കക്കാട്, മുസ്തഫ നെല്ലിക്കാപറമ്പ്, സുബൈർ കാരശ്ശേരി, യൂസഫ് കൊടിയത്തൂർ, ഷംസു കരാട്ട്, ഹാറൂൺ കാരക്കുറ്റി, അഫീഫ് കക്കാട്, സത്താർ കാവിൽ, വനിത കമ്മിറ്റി ഭാരവാഹികളായ സാബിറ ജബ്ബാർ, നുസ്രത്ത് മഹബൂബ്, ഷംല യൂസഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും, കോർഡിനേറ്റർ മുഹമ്മദ് കൊല്ലളത്തിൽ നന്ദിയും പറഞ്ഞു. സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച കൺവീനർമാരെ ചടങ്ങിൽ ആദരിച്ചു. മുസ്തഫ നെല്ലിക്കാപറമ്പ്, സുബൈർ കാരശ്ശേരി, സാദിഖ് സി.കെ, ജബ്ബാർ കക്കാട്, സലാം പേക്കാടൻ, യൂസഫ് പി.പി എന്നിവർക്കുള്ള മൊമന്റോ ഫൈസൽ എകെ, ഉമ്മർ കെടി, ഷമീം എൻ കെ, ഹർഷാദ് എം.ടി, മനാഫ് കാരശ്ശേരി, മൻസൂർ കാരക്കുറ്റി എന്നിവർ സമ്മാനിച്ചു. മുഖ്യാതിഥികളായ സച്ചിൻ മുഹമ്മദ്, അബ്ദുൽ മുനീർ എന്നിവരെ പ്രസിഡന്റ് അഷ്റഫ് മേച്ചേരി പൊന്നാട അണീയിച്ച് ആദരവ് നൽകി. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികൾ നടന്നു. റിയാസ് ബാബു, ഷബീർ, നീതു, ഷിറാസ്, സഫ ഷിറാസ്, ബീഗം നാസർ, സഫ സൈദ്, ഇസ്മായിൽ, അസ്ലം കറുത്തപറമ്പ്, എന്നിവർ ഗാനങ്ങൾ ആലപിച്ചു. സഫ ഷിറാസ്, സഹിയ ഷിറാസ്, നേഹ റോസ്, ദയ അലക്സ്, ഷെറിൻ രജീഷ്, സഫ്ന രമേഷ്, ലിയാന ജാസ്മീൻ, അലീഷ ഷമീർ, അയിഷ്ന എന്നിവർ അവതരിപ്പിച്ച ഒപ്പനയും, അറേബ്യൻ ഡാൻസും ചടങ്ങിന് നവ്യാനുഭൂതിയേകി. നിരവധി മലയാള ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ച കൊച്ചു കലാകാരി എയ്ദൻ റിദുവിന്റെ റിംഗ് ഡാൻസ് വ്യത്യസ്ഥ കൊണ്ട് കാണികൾക്ക് വേറിട്ട അനുഭവമായി. അബ്ദുൽ നാസർ പുത്തൻ, ഹാസിഫ് കാരശ്ശേരി,അലി പേക്കാടൻ, മഹബൂബ് കൊടിയത്തൂർ,നജീബ് ഷാ, മുനീർ കാരശ്ശേരി, റഷീദ് കറുത്തപറമ്പ്,ഇഖ്ബാൽ നെല്ലിക്കാപറമ്പ്, ജലീൽ പിവി, സലീം പാലോട്ട്പറമ്പ് എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷംസു കക്കാട്,സുബൈർ ചക്കിങ്ങൽ,അസീസ് നെല്ലിക്കാപറമ്പ്, അസൈൻ എടത്തിൽ, നസീർ പിപി,ഫൈസൽ വലിയപറമ്പ്, ബീരാൻകുട്ടി, വിനോദ് നെല്ലിക്കാപറമ്പ്, ഷിഹാബ് മാളിയേക്കൽ,ജിജിൻ,നിസാർ പാറ, ഫറാസ് കക്കാട്,ആഷിഖ് കാരശ്ശേരി, ജലീൽ കക്കാട്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.