റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) ‘ശിശിരോത്സവം 2023’ കുടുംബ സംഗമം സംഘടിപ്പിച്ചു. ‘ചേർത്ത് പിടിക്കാം ചേർന്ന് നിൽക്കാം’ എന്ന ബാനറിൽ റിയാദ് അൽഹൈർ ഫാം റിസോർട്ടിൽ അരങ്ങേറിയ സംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഷംസു കാരാട്ട്, സാലിം കക്കാട്, കെ.ടി. ഷംസു, ആരിഫ് കക്കാട്, ജിജിൻ നെല്ലിക്കാപറമ്പ്, ഹർഷദ് കക്കാട്, ആഷിഖ് കാരശ്ശേരി, നിസാം കക്കാട്, ജാബിർ കൊടിയത്തൂർ, ഷഹിൻ നെല്ലിക്കാപറമ്പ്, മുബാറക്ക് കക്കാട് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി.
വൈകിട്ട് നടന്ന മാസ് കുടുംബ സംഗമം പ്രോഗ്രാം കൺവീനർ യദി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അശ്റഫ് മേച്ചേരി അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ജബ്ബാർ കക്കാട്, സുബൈർ കാരശ്ശേരി, മുസ്തഫ നെല്ലിക്കാപറമ്പ്, യൂസഫ് കൊടിയത്തൂർ, സലാം പേക്കാടൻ, ഇസ്ഹാഖ് കക്കാട്, മുഹമ്മദ് കൊല്ലളത്തിൽ എന്നിവർ സംസാരിച്ചു. മാസ് ജനറൽ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും ട്രഷറർ എ.കെ. ഫൈസൽ നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. എം.ടി. ഹർഷാദ്, അൽതാഫ് കാലിക്കറ്റ്, അൻവർ, നിഷാദ് കക്കാട്, സാദിഖ് വലിയപറമ്പ്, നൗഷാദ് കുയ്യിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ദിയാ ഫാത്തിമ അവതരിപ്പിച്ച ഡാൻസും ചടങ്ങുകൾക്ക് പൊലിമ നൽകി. ഹാറൂൺ കാരക്കുറ്റി, അലി പേക്കാടൻ, അബ്ദുൽ നാസർ പുത്തൻ, ഹാസിഫ് കാരശ്ശേരി, സത്താർ കാവിൽ, മുനീർ കാരശ്ശേരി, ഷംസു പുന്നമണ്ണ്, കുട്ട്യാലി പന്നിക്കോട്, ഇഖ്ബാൽ നെല്ലിക്കാപറമ്പ്, വിനോദ് കൊത്തനാപറമ്പത്ത്, സീനത്ത് യദി, ലുഹലു അലി, ഹസ്ന റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.