ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അൽ അഹ്സയിൽ വൻ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുൾപ്പടെ 10 പേർ മരിച്ചതായി വിവരം. അൽ അഹ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്. വർക്ക്ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായി ദൃസാക്ഷികൾ പറയുന്നു.
എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണ്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിെൻറ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിെൻറ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.