റിയാദ്: മാസ്റ്റേഴ്സ് റിയാദ് സംഘടിപ്പിച്ച ഒന്നാമത് സതീഷ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലായി റിയാദ് എക്സിറ്റ് 16ലെ മാസ്റ്റേഴ്സ് ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറിൽ റിയാദിലെ 10 പ്രമുഖ ക്രിക്കറ്റ് ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ റോയൽ ക്രിക്കറ്റ് ക്ലബിനെ തകർത്ത് ഇന്ത്യൻ വാരിയേഴ്സ് കിരീടം ചൂടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ വാരിയേഴ്സ് 10 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർ.സി.സിക്ക് നിശ്ചിത ഓവറിൽ 92 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മികച്ച ബാറ്റ്സ് മാൻ സായിദ് (യൂത്ത് ഇന്ത്യ), മികച്ച ബൗളർ ആൻഡ് മാൻ ഓഫ് ദ ടൂർണമെൻറ് ഷഫീഖ് (ആർ.സി.സി), ഫൈനൽ മാൻ ഓഫ് ദ മാച്ച് കിച്ചു (ഇന്ത്യൻ വാരിയേഴ്സ്), ബെസ്റ്റ് ക്യാച്ച് ഓഫ് ദ ഫൈനൽ മുഹ്സിൻ (ഇന്ത്യൻ വാരിയേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് നടന്ന സമ്മാന വിതരണ ചടങ്ങിൽ ചാമ്പ്യൻമാർക്കുള്ള കാഷ് പ്രൈസും ട്രോഫിയും കെ.എഫ്.സി റിയാദ് റീജനൽ മാനേജർ സാജൻ തോമസ്, റണ്ണേഴ്സിനുള്ള കാഷ് പ്രൈസും ട്രോഫിയും ആർ.എൻ.സി ടീം മാനേജർ അനസ്, ഫോർക ചെയർമാൻ സത്താർ കായംകുളം എന്നിവർ ചേർന്ന് നൽകി. ടൂർണമെൻറിലെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദ സീരീസ്, ഫൈനൽ മാൻ ഓഫ് ദ മാച്ച്, ഫൈനലിലെ മികച്ച ക്യാച്ച് എന്നീ സമ്മാനങ്ങൾ യഥാക്രമം ഫോർക രക്ഷാധികാരി വിജയൻ നെയ്യാറ്റിൻകര, 'ഇവ' ചെയർമാൻ ശിഹാബ്, അറബെക്സ് മാനേജിങ് ഡയറക്ടർ ഷാനവാസ്, മാസ്റ്റേഴ്സ് പി.ആർ.ഒ ജോർജ് തൃശൂർ, മാസ്റ്റേഴ്സ് കാപ്റ്റൻ അമീർ മധൂർ എന്നിവർ നൽകി. മാസ്റ്റേഴ്സ് മാനേജർ ഷാബിൻ ജോർജ്, ചെയർമാൻ അബ്ദുൽ കരീം, സെക്രട്ടറി ദിമീഷ്, വൈസ് ചെയർമാൻ സജാദ്, വൈസ് കാപ്റ്റൻ ആസിഫ്, ടീം അംഗങ്ങളായ സാബിർ, ഷമീർ, യൂനുസ്, ജയൻ, അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.