ജിദ്ദ: വിദ്യാർഥികളുടെ സർവോതോന്മുഖ പുരോഗതിയും വളർച്ചയും ലക്ഷ്യംവെച്ച് ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് നിലവിലെ അധ്യയന വർഷത്തെ പ്രഥമ മാതൃസംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. ‘മക്കൾ നമ്മുടെ അമാനത്ത്’ എന്ന വിഷയത്തിൽ പ്രിൻസിപ്പൽ കെ.എം. അനീസ് സംസാരിച്ചു. സഫ ഹാഷിർ പ്രസിഡന്റ് ആയും ഷബ്ന മുനീർ വൈസ് പ്രസിഡന്റായും സഫീദ സെക്രട്ടറിയായും ഫെബിദ, ഡോ. സാജിറ, ഖദീജ, റജീന, റിൻഷി, അമീന, ഹംദ, നജ്മ എക്സിക്യൂട്ടിവ് അംഗങ്ങളായും കമ്മിറ്റി നിലവിൽവന്നു.
സുമയ്യ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹ്സിന നജ്മുദ്ദീൻ ആമുഖ ഭാഷണവും ഫാത്തിമ ഖിറാഅത്തും നടത്തി. റീന മുഷ്താഖ് നന്ദി പറഞ്ഞു. റഹ്മത്ത് നിസാർ, ജലീല, നഈമ, മുൻഷിദ, ഖദീജ, അബ്ദുൽ സലാം എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട് 0541435975, 0538743178 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.