ജിദ്ദ: ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന മൗലാന അബുൽ കലാം ആസാദിെൻറ ജന്മദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. മിക്സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമര നായകനും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന അബുൽ കലാം ആസാദ് ഇന്ത്യ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കൈപ്പിടിയിലൊതുക്കി ഭരണം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സമരം നയിക്കുന്നതിലും സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ദേശീയ ബോധം വളർത്തുന്നതിലും മൗലാന അബുൽ കലാം ആസാദ് കാണിച്ച വൈഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
സ്വതന്ത്ര ഭാരതത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിക്കുകയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിൽ ഗണനീയമായ സ്ഥാനം വഹിക്കുകയും ചെയ്ത അദ്ദേഹത്തിെൻറ ജീവിതം പുതുതലമുറ പഠിക്കേണ്ടതും മാതൃകയാക്കേണ്ടതുമാണെന്നും അബ്ദുൽ ഗനി പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുകയും ഇന്ത്യയെ ലോകത്തിനു മുന്നിൽ യശസ്സുയർത്തി നിൽക്കാനുള്ള അവസ്ഥയിലെത്തിക്കുകയും ചെയ്ത മൗലാന അബുൽ കലാം ആസാദടക്കമുള്ള ധിഷണാശാലികളായ യുഗപുരുഷന്മാരുടെ സ്വപ്നം തകർക്കുന്ന വിധത്തിലാണ് വർത്തമാനകാല ഇന്ത്യയിലെ സംഭവവികാസങ്ങളെന്ന് യോഗം അഭിപ്രായപ്പെട്ടു.
ആലിക്കോയ ചാലിയം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ്സ് പ്രസിഡൻറ് മുഹമ്മദ് അഹമ്മദ് (ലഖ്നോ), കർണാടക സ്റ്റേറ്റ് പ്രസിഡൻറ് ആസിഫ് ഗഞ്ചിമട്ട, കേരള സ്റ്റേറ്റ് പ്രസിഡൻറ് കോയിസ്സൻ ബീരാൻ കുട്ടി, തമിഴ്നാട് സ്റ്റേറ്റ് പ്രസിഡൻറ് അഹമ്മദ് മൊഹിയുദ്ദീൻ (ചെന്നൈ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.