ജിദ്ദ: പതിനെട്ട് വർഷത്തോളമായി ജീവകാരുണ്യ, പ്രവാസി ക്ഷേമ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ കാളികാവ്- മാളിയേക്കല്‍ സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ 'മാളിയക്കൽ വെൽഫെയർ ആൻഡ് സോഷ്യോകൾച്ചറൽ അസോസിയേഷൻ (മവാസ) വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് പി. അലി അധ്യക്ഷത വഹിച്ചു. നാട്ടിൽനിന്നും മുഖ്യാതിഥിയായി എത്തിയ മവാസ ചീഫ് കോഓർഡിനേറ്ററും ചോക്കാട് പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറിയുമായ എം.അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ പി. ഷമീർ ബാബു ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി പി.കെ അസറുദ്ദീൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. അബ്ദുൽ റഷീദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാട്ടിൽ നിന്നെത്തിയ എം. മുഹമ്മദ്, ടി.പി ഖാദർ, എൻ.എം. കരീം എന്നിവർ ചടങ്ങിൽ വിശിഷ്ഠാതിഥികളായി.
വൈസ് പ്രസിഡന്റുമാരായ പി. അബ്ദുൽ നാസർ, വി. ജലീൽ, മുൻ പ്രസിഡന്റ് കെ. പി സിറാജുദ്ദീൻ, സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ, കൺവീനർ സി.എച്ച്. സാദിഖ് അലി എന്നിവർ പ്രസംഗിച്ചു. വാർഷികത്തോടനുബന്ധിച്ച് വിവിധ കലാ, കായിക, വിജ്ഞാന മത്സരങ്ങളും 2024 -25 വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. വി. ഹംസ, എം. കരീം, എം. മജീദ്, പി. നിജാസ്, കെ. മുനീഫ്, പി. നാസർ, എ.കെ ഷമീർ, കെ. ഫൈസൽ ബാബു, ടി.പി. ശറഫുദ്ദീൻ, എ.കെ. ബനീസദർ, പി.ടി. റിയാസ്, പി. ഇസ്ഹാഖ്, സി.പി. ഫൈസൽ, എം. ഇർഫാൻ, പി. ജാസിദ്, യു. ഷഫീഖ്, വി. സമീർ, എം. ജമാൽ, ഇ.ടി. സാലിം, എം.കെ. കുഞ്ഞാലി, എം. നജ്മുദ്ദീൻ, പി.കെ. മുജീബ്, പി.ടി. അബ്ദുസ്സലാം, വി. ഷൗക്കത്തലി, വി. അൻവർ സാദിഖ്, കെ.പി. ഷറഫുദ്ദീൻ, വി.എം. സമീർ ബാവ, ഇ.ടി. ശറഫുദ്ദീൻ, പി.സി. ആദിൽ തുടങ്ങിയവർ വാർഷിക സംഗമത്തിന് നേതൃത്വം നൽകി.
വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മാളിയേക്കൽ പ്രദേശത്തുകാരായ പ്രവാസികളുടെ കൂട്ടായ്മയായ 'മവാസ' 2006 ൽ ജിദ്ദയിലാണ് രൂപീകരിക്കപ്പെട്ടത്. കഴിഞ്ഞ പതിനെട്ടു വർഷത്തിലധികമായി നാട്ടിലും പ്രവാസലോകത്തുമായി വിവിധ മേഖലകളിലായി ജീവകാരുണ്യ, ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയിൽ നിലവിൽ സൗദിക്ക് പുറമെ യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ ജി.സി.സി രാജ്യങ്ങളിലായി നാനൂറിലധികം പ്രവാസി അംഗങ്ങളാണുള്ളത്. വാർഷിക സംഗമത്തിന് ജനറൽ സെക്രട്ടറി പി.കെ അസറുദ്ദീൻ സ്വാഗതവും ഇവെന്റ്സ് ആൻഡ് പ്രോഗ്രാം കൺവീനർ ടി. പി. നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.