ജിദ്ദ: വിദേശത്ത് നിന്ന് വരുന്ന തീർഥാടകരുടെ ഉംറ വിസയുടെ കാലാവധി 30 ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാൽ അത് നീട്ടാൻ സംവിധാനം അനുവദിക്കുന്നില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് സൗദി അറേബ്യ അനുവദിച്ച വിസ ഇലക്ട്രോണിക് വിസയാണെന്ന് മന്ത്രാലയം വിശദീകരിച്ചു.
സൗദിയിലെ താമസ കാലയളവിൽ മക്ക, മദീന മാത്രമല്ല, സൗദിയിലെ എല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാം. ഇരുഹറമുകളിലും ആരോഗ്യ മുൻകരുതൽ നടപടികൾ നടപ്പാക്കിയതിനാൽ ആവർത്തിച്ചുള്ള ഉംറ പെർമിറ്റുകൾ നൽകുന്നതിന് അനുവദിച്ച കാലയളവ് പത്ത് ദിവസമായി പരിമിതപ്പെടുത്തിയതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വിദേശത്ത് നിന്ന് വരുന്ന തീർഥാടകർ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് മുമ്പ് 'ഖുദൂം' പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. സൗദിയിലെത്തിയതിന് ശേഷം 'തവക്കൽന' 'ഇഅ്തമർനാ' ആപ്പുകളിലും രജിസ്റ്റർ ചെയ്യണം. തവക്കൽനയിലെ ആരോഗ്യ നില അപ്‌ഡേറ്റ് ചെയ്‌ത ശേഷം ഉംറയ്ക്കും നമസ്ക്കാരത്തിനും റൗദാ സന്ദർശനത്തിനുമുള്ള പെർമിറ്റുകൾ ഇഅ്തമർനാ, തവക്കൽനാ എന്നിവയിലൂടെ ബുക്ക് ചെയ്യാമെന്നും ആവശ്യമായ പെർമിറ്റുകൾ ഉംറ കമ്പനി നൽകുമെന്നും ഹജ്ജ് ഉംറ കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.