മക്കയിൽ കനത്ത മഴ

മക്ക: മക്കയിൽ കനത്ത മഴ. ഞായറാഴ്ച വൈകന്നേരം മൂന്ന് മണിക്കൂറോളം മക്ക നഗരത്തിൽ ശക്തമായ മഴയും കാറ്റും ഇടമിന്നലും ഉണ്ടായി. റോഡുകളിൽ വെള്ളപ്പൊക്കം കാരണം ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം നാല് മണിയോടെയാണ് തുടക്കം. തീർഥാടകർ മഴയിൽ നനഞ്ഞുകുതിർന്നു. ഹറമിലും മുറ്റങ്ങളിലും കനത്ത തോതിൽ മഴ പെയ്തു. ഏഴ് മണി വരെ മഴ തുടർന്നു.

കാലാവസഥാമാറ്റത്തി​െൻറ ഭാഗമാണ് മഴ എന്നാണ് നിഗമനം. കനത്ത ചൂടാണ് മഴക്ക് മുമ്പ് വരെ അനുഭവപ്പെട്ടത്. രാത്രിയായതോടെ മക്കയിൽ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങി. കഴിഞ്ഞ ഹജ്ജ് സീസണിലാണ് ഒടുവിൽ മക്കയിൽ മഴ ലഭിച്ചത്.

Tags:    
News Summary - Mecca Heavy Rain-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.