ജിദ്ദ: മെക് സെവൻ ഹെൽത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ച് സൗദി ചീഫ് കോഓഡിനേറ്റർ മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഖ്യ പരിശീലകൻ അഹമ്മദ് കുറ്റൂർ വ്യായാമത്തിന്ന് നേതൃത്വം നൽകി.
അബ്ബാസ് ചെമ്പൻ, ലത്തീഫ് മാസ്റ്റർ, സലീം മുല്ലവീട്ടിൽ, ജംഷി ബാവ കാരി, സാദിഖ് നസീം പോളിക്ലിനിക്, ബാബു നഹ്ദി, അബു മുഹമ്മദ് (ഇത്യോപ്യ), സാബിൽ മമ്പാട് എന്നിവർ സംസാരിച്ചു. സലാഹ് കാരാടൻ പരിപാടി നിയന്ത്രിച്ചു. മുഹമ്മദലി കുന്നുമ്മൽ പരിപാടികൾ ഏകോപിപ്പിച്ചു.
അസീസിയ ബ്രാഞ്ച് പരിശീലകൻ നൗഷാദ് കോഡൂർ നന്ദി പറഞ്ഞു. അസീസിയ ഭാഗത്തുള്ളവർക്ക് വേഗത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന നസീം പോളിക്ലിനിക്ക് പിൻഭാഗത്തുള്ള പള്ളിക്ക് തൊട്ടടുത്ത ഫുട്ബാൾ ഗ്രൗണ്ടിലാണ് വ്യായാമം നടക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്ത്യൻ ആർമിയിൽനിന്നും വിരമിച്ച കൊണ്ടോട്ടി തുറക്കൽ സ്വദേശിയായ ക്യാപ്റ്റൻ സലാഹുദ്ദീനാണ് മെക് സെവൻ വ്യായാമ പദ്ധതി രൂപകൽപന ചെയ്തത്. 20 മുതൽ 23 മിനിറ്റുകൾക്കകം ശരീരത്തിെൻറ കാൽപ്പാദം മുതൽ തലവരെ 1750 ൽ പരം ബാഹ്യ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയും. നാട്ടിലും വിദേശത്തുമായി 580ൽപരം ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു.
ഏത് പ്രായക്കാർക്കും ചെയ്യാവുന്ന ലളിതമായ വ്യായാമത്തിന്ന് ഫീസൊന്നുമില്ല. ജിദ്ദയിലെ ഖാലിദ് ബിൻ വലീദിലാണ് ഗൾഫിലെ ആദ്യ യൂനിറ്റിന് തുടക്കം കുറിച്ചത്.
ജിദ്ദ നഗരത്തിൽ 10 ശാഖകളിലൂടെ അഞ്ഞൂറോളം ആളുകൾ ഇതിെൻറ ഉപഭോക്താക്കളാണ്. പുതിയ ശാഖകൾ പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്നും ബന്ധപ്പെട്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.