റിയാദ്: ആഗോള മലയാളി വിദ്യാർഥികളുടെ അറിവുത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളർ രണ്ടാം ഘട്ട വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. റിയാദ് മലസ് അൽമാസ് ഹാളിൽ നടന്ന പരിപാടി തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സിദ്ദീഖ് ജമാൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രൊവിൻസിലെ വിജയികളായ മുഹമ്മദ് ഇബ്രാഹിം, അബ്ദുൽ ബാസിത് മുഹമ്മദ് റാഫി, ഫാദിൽ അമീൻ, ഫറ ഫൈസൽ, അബിഷ തൂമ്പത്ത്, സയ്യാൻ മുസ്തഫ പൂക്കോത്ത്, നഹില മുഹമ്മദ് റാഫി, മുഹമ്മദ് അർമാൻ അലി എന്നിവർക്ക് ‘നുസ്കി’ എം.ഡി മുജീബുറഹ്മാൻ, മലർവാടി - സ്റ്റുഡൻറ്സ് ഇന്ത്യ രക്ഷാധികാരികളായ സിദ്ദീഖ് ജമാൽ, സബ്ന ലത്തീഫ് എന്നിവർ മെഡലുകൾ സമ്മാനിച്ചു.
ഉയർന്ന മാർക്ക് നേടിയവർക്കുള്ള മെഡലുകൾ തനിമ നേതാക്കളായ സദറുദ്ദീൻ, തൗഫീഖ് റഹ്മാൻ, ഷാനിദ് അലി, അഷ്ഫാഖ് എന്നിവർ ഹാദി ഇഹ്സാൻ, നൂറ നജാത്തുല്ല, റിംസ ഫാത്തിമ, ഫിൽസ ഖാലിദ്, സുഹ നുവൈർ, ഷിസ ഫാതിം, റാഇദ് റഹ്മാൻ, നുറൈസ് നിയാസ്, അമൻ മുഹമ്മദ്, ഹൈസ ഉമർ, ഹസീൻ ഉമർ, മുഹമ്മദ് സൽമാൻ, മുഹമ്മദ് സഫ്വാൻ, അഹ്മദ് റാസി, റയ്യാൻ ചാംസ്, മഹ ഫൈസൽ, ലംഹ ലബീബ്, സിബ ഫുആദ്, ഇസന്നിസ മുസ്തഫ, ബർസ ഫാത്തിമ, ഫാദിൽ മുഹമ്മദ്, മുഹമ്മദ് അശ്മിൽ എന്നിവർക്ക് സമ്മാനിച്ചു. മലർവാടി റമദാനിൽ കുട്ടികൾക്കായി നൽകാറുള്ള സ്കോർ ഷീറ്റ് പ്രോജക്റ്റിെൻറ വിതരണോദ്ഘാടനം സബ്ന ലത്തീഫ്, ആയിഷ ഫീസ എന്നിവർ നിർവഹിച്ചു.
‘കുട്ടികളോടൊപ്പം’ എന്ന സെഷനിൽ അധ്യാപകനും ട്രെയിനറുമായ ജാബിർ തയ്യിൽ, ശുകൂർ പൂക്കയിൽ എന്നിവർ സംവദിച്ചു. വിദ്യാർഥികൾ പങ്കെടുത്ത വ്യത്യസ്ത കലാപരിപാടികളോടെ പരിപാടികൾ സമാപിച്ചു. എം.പി. ഷഹ്ദാൻ അവതാരകനായിരുന്നു. നബ്ഹാൻ ഖിറാഅത്ത് നിർവഹിച്ചു. നജാത്തുല്ല, അഹ്ഫാൻ, ഇസ്ഹാഖ്, ഹിഷാം, റെനീസ്, അസ്ലം, റെൻസില ഷർഫിൻ, റംസിയ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ആയിഷ ഫീസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.