മീഡിയവൺ ചാനലിന് വിലക്കേർപ്പെടുത്തിയതിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ശക്തമായി പ്രതിഷേധിച്ചു

ജിദ്ദ: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്ത വിതരണ മന്ത്രാലയ നടപടിയിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ശക്തമായി പ്രതിഷേധിച്ചു. അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുവാനുള്ള നടപടിയായി വേണം ഇതിനെ വിലയിരുത്താൻ. ഇത് ദൗർഭാഗ്യകരവും അപലപനീയവുമാണ്.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം നിർത്തിയതെന്ന് പറയുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടുമില്ല. എന്തു തന്നെയായാലും ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്ന നടപടിയല്ലിത്. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും തുല്യ നീതിയും ഉറപ്പാക്കാൻ ബധ്യസ്ഥരായ കേന്ദ്ര സർക്കാർ ഫാസിസ്റ്റ് നിലപാടുമായി മുന്നോട്ടു പോകുന്നതിൽ നിന്ന് പിൻമാറണം.

ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കുന്ന തീരുമാനം എന്നതിലുപരി നിരവധി മാധ്യമ പ്രവർത്തകരുടെ തൊഴിലിനെ ബാധിക്കുന്ന പ്രശ്നം കൂടിയായതിനാൽ തീരുമാനം എത്രയും വേഗം പുനപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് പി.എം മായിൻകുട്ടി, ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളി എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Mediaone Ban: The Jeddah Indian Media Forum strongly protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.