ദമ്മാം: വായനയുടേയും അറിവിന്‍റേയും പുതിയ അനുഭവ തലങ്ങൾ തുറന്ന് മീഡിയാവൺ ആരംഭിച്ച 'മീഡിയാവൺ ഷെൽഫിന്‍റെ' ദമ്മാം മേഖലതല ഉദ്ഘാടനം നടന്നു. 'സഫ' ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡുർ ഉദ്ഘാടനം നിർവഹിച്ചു. ആത്മാഭിമാനം തുടിക്കുന്ന പോരാട്ട വീര്യമാണ് മീഡിയാവൺ മലയാളികൾക്ക് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചുറ്റും ഇരുട്ട് പരത്താൻ ശ്രമിക്കുന്നവർക്കിടയിൽ അറിയുകയും പറയുകയുമാണ് ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയാഫോറം പ്രസിഡന്‍റ് സാജിദ് ആറാട്ടുപുഴ സംസാരിച്ചു. മാധ്യമരംഗത്തെ വിപ്ലവകരമായ കാൽവെപ്പാണ് മീഡിയാവൺ ഷെൽഫ്. ശ്രദ്ധേയമായ ലേഖനങ്ങൾ, അഭിമുഖങ്ങൾ, വിഡിയോ സ്റ്റോറികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ, കഥകൾ, കവിതകൾ എന്നിങ്ങനെ വായനയുടെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് മീഡിയാവൺ ഷെൽഫ്.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മലയാളികൾക്കിടയിൽ തരംഗമായി മാറാൻ മീഡിയാവണിന്റെ പുതിയ സംരംഭത്തിന് കഴിഞ്ഞു. https://www.mediaoneonline.com/mediaone.shelf എന്ന പേജിലൂടെ ആർക്കും ഇതിൽ അംഗമാകാം. രണ്ട് വർഷം, ഒരു വർഷം, ആറു മാസം എന്നിങ്ങനെയുള്ള കാലാവധികൾ തെരഞ്ഞെടുത്ത് വരിക്കാരാവുന്നവർക്ക് വെബ് മാഗസിൻ വായിക്കാം. ഹമീദ് വടകര, മുഹമ്മദ് സിനാൻ, സിറാജുദ്ദീൻ, മുഹമ്മദ് റഫീഖ്, മുഹമ്മദ് കോയ, ഫൈസൽ കുറ്റാടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷബീർ ചാത്തമംഗലം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.