റിയാദ്: മീഡിയ വൺ ചാനലിന്‍റെ മാധ്യമ രംഗത്തെ പുത്തൻ കാൽവെപ്പായ 'മീഡിയവൺ ഷെൽഫ്' പ്രീമിയം കണ്ടെന്‍റ് ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമിന്‍റെ റിയാദ് പ്രവിശ്യാ തല ലോഞ്ചിങ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി. മുസ്തഫ നിർവഹിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ സമൂഹ മാധ്യങ്ങളിൽ തരംഗമായി മാറാൻ സാധിച്ച മീഡിയ വണ്ണിന്‍റെ പുതിയ സംരംഭവും വിജയമാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
നീതിയുടെയും നന്മയുടെയും പക്ഷത്ത് നിൽക്കുന്ന മീഡിയ വണ്ണിന്‍റെ ഡിജിറ്റൽ രംഗത്തെ പുതിയ കാൽവെപ്പിനെ റിയാദിലെ എല്ലാ മലയാളികളും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സിക്യൂസീവായ ലേഖനങ്ങൾ, അഭിമുഖങ്ങൾ, വിശകലനങ്ങൾ, വീഡിയോ സ്റ്റോറികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പുതിയ വെളിപ്പെടുത്തലുകൾ എന്നിവ ഇനി മീഡിയവൺ ഷെൽഫ് എന്ന വെബ് മാഗസിനിൽ കൂടി ജനങ്ങളിലെത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച 'ഗൾഫ് മാധ്യമം' സൗദി ഓപ്പറേഷൻസ് മാനേജർ സലിം മാഹി അറിയിച്ചു. തനിമ കലാസാംസ്കാരിക വേദി പ്രൊവിൻസ് വൈസ് പ്രസിഡന്‍റ് ബഷീർ രാമപുരം, സൗത്ത് സോൺ പ്രസിഡന്‍റ് തൗഫീഖ് റഹ്‌മാൻ, അഡ്വ. ഷാനവാസ്, ആസിഫ് കക്കോടി, ശിഹാബ് കുണ്ടൂർ, മുനീർ കാളികാവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.