യാംബു: യാംബുവിൽ ജനപ്രിയ ഫുട്ബാൾ മത്സരമായി മാറിയ 'മീഡിയവൺ സൂപ്പർ കപ്പ് 2024' ടൂർണമെന്റിൽ ജേതാക്കളായ അറാട്കോ കാർഫുഡ് എഫ്.സി സനയ്യ ടീം വിപുലമായ ആഘോഷപരിപാടി സംഘടിപ്പിച്ചു. യാംബു അൽ ഹിജ്ജി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എഫ്.സി സനയ്യ സെക്രട്ടറി സംറുദ് സുൽത്താൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹിക സാംസ്കാരിക കായിക സംഘടനകളുടെ നേതാക്കളും പ്രതിനിധികളുമായ നാസർ നടുവിൽ, മുസ്തഫ മൊറയൂർ (കെ.എം.സി.സി), സിദ്ധീഖുൽ അക്ബർ, അഷ്ക്ർ വണ്ടൂർ (ഒ.ഐ.സി.സി), സിബിൾ ഡേവിഡ് (നവോദയ), ഷബീർ ഹസ്സൻ, അബ്ദുൽ കരീം പുഴക്കാട്ടിരി (വൈ.ഐ.എഫ്.എ), നിയാസ് യൂസുഫ് (മീഡിയ വൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ഫർഹാൻ മോങ്ങം (മലബാർ എഫ്.സി), അബ്ദുറസാഖ് കോഴിക്കോട് (ആർ.സി എഫ്.സി),സൈനുദ്ദീൻ മഞ്ചേരി (യുനീക് എഫ്.സി), അബ്ദുറസാഖ് നമ്പ്രം (കണ്ണൂർ ഫൈറ്റേഴ്സ് എഫ്.സി), ഫൈസൽ വാഴക്കാട് (എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി) എന്നിവർ ആശംസ പ്രസംഗം നടത്തി. ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങളിൽ മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയും ക്ലബ്ബിന്റെ വിജയത്തിനായി വിവിധ രീതിയിൽ സഹകരണം നൽകിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. മുസ്തഫ മഞ്ചേശ്വരം, നിയാസ് യൂസുഫ് തുടങ്ങിയ ഗായകരുടെ പാട്ടുകളും കുട്ടികളുടെ വിവിധ സ്റ്റേജ് പരിപാടികളും ആഘോഷത്തിന് മിഴിവേകി. എഫ്.സി സനയ്യ ടീം ക്യാപ്റ്റൻ ബിഷർ കരുവാരക്കുണ്ട് സ്വാഗതവും ക്ലബ്ബ് രക്ഷാധികാരി സൈഫുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.