റിയാദ്: സൗദി അറേബ്യയിലേക്ക് റീഎൻട്രി ഉൾപ്പെടെ ഏത് വിസയിൽ യാത്ര ചെയ്യുന്നവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യയുൾപ്പെടെ മുഴുവൻ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിയമം ബാധകമാണ്. പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ പോളിമെറേസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ) ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റ് കൈവശമുള്ളവർേക്ക സൗദിയിലേക്ക് വിമാന കമ്പനികൾ ബോർഡിങ് പാസ് നൽകാവൂ എന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
ഉത്തരവിനെ തുടർന്ന് സൗദി ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ നിലവിൽ ഈജിപ്തിൽ നിന്നുള്ള യാത്രക്കാർക്കാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങൾക്ക് എന്നുമുതലാണ് ബാധകമെന്ന് പറയുന്നില്ല. തൊഴിൽ, സന്ദർശന, ബിസിനസ് എന്നീ ആവശ്യങ്ങൾക്കുൾപ്പെടെ പുതിയ വിസകളിലും റീ എൻട്രി വിസയിലും യാത്ര ചെയ്യുന്നവരെല്ലാം ഇൗ പരിധിയിൽ വരും.
റീഎൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോയി മറ്റ് രാജ്യങ്ങളിൽ രണ്ടാഴ്ചയിലധികം തങ്ങിയവർക്ക് പി.സി.ആർ സർട്ടിഫിക്കറ്റില്ലാതെ സൗദിയിൽ തിരികെ പ്രവേശിക്കാനാവില്ല. അതത് രാജ്യങ്ങളിൽ സൗദി കോൺസുലേറ്റിെൻറ അംഗീകാരമുള്ള മെഡിക്കൽ സെൻററുകളിൽനിന്നാണ് പി.സി.ആർ സർട്ടിഫിക്കറ്റ് നേേടണ്ടത്.
ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽനിന്ന് വിമാന സർവിസ് നിർത്തി കുവൈത്ത്
ന്യൂഡൽഹി: കൊറോണ-19 വൈറസ് ബാധ പകരുന്നത് കണക്കിലെടുത്ത് ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസ് കുവൈത്ത് നിർത്തിവെച്ചു. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് നിരോധനം. വ്യോമയാന മന്ത്രാലയമാണ് സർവിസ് നിർത്തിവെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, സിറിയ, ലബനാൻ, ഈജിപ്ത് തുടങ്ങിയവയാണ് മറ്റു രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.