രോഗിയെ അനുഗമിക്കാൻ മെഡിക്കൽ സ്റ്റാഫിനെ ആവശ്യമുണ്ട്

റിയാദ്: റിയാദ് കിങ് സൽമാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ തുടർ ചികിത്സക്ക് സ്ട്രെച്ചറിൽ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് കൂടെ അനുഗമിക്കാൻ മെഡിക്കൽ സ്റ്റാഫിനെ ആവശ്യമുണ്ട്. തൃശൂർ സ്വദേശി റഫീഖാണ് മൂന്ന് മാസം മുമ്പ് താമസ സ്ഥലത്ത് വെച്ചുണ്ടായ സ്ട്രോക്ക് കാരണം ചികിത്സയിലുള്ളത്.

തുടർ ചികിത്സക്കായി ഈ മാസം 17 ന് റിയാദിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹത്തെ നാട്ടിലയക്കാൻ ഉദ്ദേശിക്കുന്നത്. മരുമകൻ ഷറഫുദ്ദീനും കൂടെ പോകുന്നുണ്ട്. ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകുന്ന നഴ്‌സുമാരാരെങ്കിലും സന്നദ്ധരായുണ്ടെങ്കിൽ ഷറഫുദ്ദീന്റെ 0505784807 എന്ന മൊബൈലിൽ ബന്ധപ്പെടുക.

യാത്രാ രേഖകൾ തയ്യാറാക്കുന്നതിനും മറ്റു സഹായങ്ങൾക്കും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, കൺവീനർ ഷിഹാബ് പുത്തേഴത്ത് എന്നിവർ കൂടെയുണ്ട്.

Tags:    
News Summary - Medical staff are required to accompany the patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.