സൗദി ആരോഗ്യ രംഗത്തെ സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക്

റിയാദ്: സൗദി ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തി​​​െൻറ ഭാഗമായി റസിഡൻറ്​ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് വിദേശത്തേക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. 
ദന്ത ഡോക്ടര്‍മാര്‍ക്ക് വിദേശ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ച് ദിവസങ്ങള്‍ക്കകമാണ് മന്ത്രാലയത്തി​​​െൻറ പുതിയ തീരുമാനം. ആരോഗ്യ മന്ത്രാലയത്തിലെ മാനവ വിഭവശേഷി മേധാവി ഡോ. ആയിദ് അല്‍ഹാരിസി രാജ്യത്തെ മേഖല ആരോഗ്യ മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റസിഡൻറ്​ മെഡിക്കല്‍ ഓഫീസറുടെ ജോലി സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയിരിക്കയാണെന്നും ഈ തസ്തികയിലെ ജോലിക്ക് വിദേശ വിസക്ക് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും സര്‍ക്കുലറില്‍ പറയുന്നു. ബിരുദം കഴിഞ്ഞിറങ്ങിയ ഡോക്ടര്‍മാര്‍ നിയമനം കാത്തുകഴിയുന്ന സാഹചര്യത്തിലാണ് വൈദ്യപരിചരണ രംഗത്തെ തുടക്കക്കാരായ റസിഡൻറ മെഡിക്കല്‍ ഓഫീസര്‍ ജോലി സ്വദേശികള്‍ക്ക് നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചതെന്നും മാനവ വിഭവശേഷി വകുപ്പുമേധാവി വ്യക്​തമാക്കി.

സ്വദേശി ദന്തഡോക്ടര്‍ ജോലിക്ക് അപേക്ഷിച്ചാല്‍ വിദേശി ഡോക്ടര്‍മാരെ പിരിച്ചയക്കണമെന്ന് ആരോഗ്യമന്ത്രാലയം

റിയാദ്: സൗദിയില്‍ വിദേശി ദന്ത ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സ്വദേശി ദന്ത ഡോക്ടര്‍ ജോലിക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ അതോടെ വിദേശി ഡോക്ടറുടെ കരാര്‍ അവസാനിപ്പിച്ച് സ്വദേശിയെ നിയമിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. 
കരാര്‍ കാലാവധി അവശേഷിക്കുന്നുണ്ടെങ്കിലും സ്വദേശി ഡോക്ടര്‍ അപേക്ഷ സമര്‍ക്കുന്നതോടെ കരാര്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡൻറല്‍ വിഭാഗം മേധാവി ഡോ. സുഊദ് അല്‍ഓര്‍ഫലി വ്യക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള 28 ഡൻറൽ കോളജുകളില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി 2000 ദന്ത ഡോക്ടര്‍മാര്‍ പുറത്തിറങ്ങുന്നുണ്ടെന്നും ഇവര്‍ക്ക് തൊഴിലവസരം സൃഷ്​ടിക്കാന്‍ വിദേശി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കല്‍ അനിവാര്യമാണെന്നും സൗദി ഡൻറല്‍ ഡോക്ടേഴ്സ അസോസിയേഷന്‍ പ്രസിഡൻറ്​ ഡോ. മുഹമ്മദ് അല്‍ഉബൈദാഅ് പറഞ്ഞു. സൗദി തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ദന്തഡോക്ടര്‍മാരുടെ വിദേശ റിക്രൂട്ടിങ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇതി​​​െൻറ ഭാഗമായാണ് നിലവിലുള്ള വിദേശി ദന്തഡോക്ടര്‍മാരുടെ കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനമെന്നും അധികൃതര്‍ വിശദീകരിച്ചു.

Tags:    
News Summary - medical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.