ദമ്മാം : ഈദ് ആഘോഷങ്ങളുടെ ഭാഗമായി മീഫ്രണ്ട് സംഘടിപ്പിച്ച ‘ഫൗരി ഈദ് മെഹ്ഫിൽ 2024’ സംഗീത നിശ ദമ്മാം ലുലു മാളിൽ അരങ്ങേറി. യുവഗായകരായ ദാന റാസിഖ്, സജിലി സലീം, ജാസിം ജമാൽ, ബാദുഷ തുടങ്ങിയവർ ഇമ്പമാർന്ന ഗാനങ്ങളുമായി സദസ്സിനെ ആനന്ദിപ്പിച്ചു. വൈകീട്ട് ഏഴിന് തന്നെ ലുലു ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. 7.45 നു സജിലി സലിം ആലപിച്ച ‘ബിസ്മില്ല’ എന്ന ഗാനത്തോട് കൂടി ഗാനസന്ധ്യക്ക് തുടക്കമായി.
ഓരോ പാട്ടുകാരെയും സദസ്യർക്ക് പരിചയപ്പെടുത്തിയ ശേഷമാണ് ഗാനങ്ങളിലേക്ക് കടന്നത്. തുടർന്ന് ‘മൗല മൗല’ എന്ന് തുടങ്ങുന്ന ഗാനം ജാസിം ജമാലും, ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനം ദാന റാസിഖും, ‘റംസാൻ നിലവാവൊത്ത പെണ്ണല്ലേ’എന്ന ഗാനം ബാദുഷയും ആലപിച്ചു. ആടുജീവിതം എന്ന സിനിമയിൽ പ്രസിദ്ധമായ ‘പെരിയോനെ എൻ റഹ്മാനെ’ എല്ലാവരും ചേർന്ന് ആലപിച്ചത് സദസ്സ് വലിയ കരഘോഷത്തോടെ ഏറ്റുവാങ്ങി. തുടർന്ന് പെരുന്നാൾ പാട്ടുകളും വിഷുപ്പാട്ടുകളും, മാപ്പിളപ്പാട്ടുകളും, സിനിമയിലെ മാപ്പിള പാട്ടുകളും നാലുപേരും ആലപിച്ചു.
ലുലു മാളിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ മെഹന്തി മത്സരം അരങ്ങേറി. ഇരുപതോളം വനിതകൾ പങ്കെടുത്ത മത്സരത്തിൽ റഫ്സീന, സാലി അൻവർ, ആമിന ഷഹബാസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുബൈർ പുല്ലാവൂർ നേതൃത്വം നൽകി. ആദില നിസാർ, മുഫീദ, ഫൗസിയ, ഹഫ്സ, തൻവീറ, ഷഫീറ, ഫാനിഷ എന്നിവർ നിയന്ത്രിച്ചു. മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ, എ.കെ അസീസ്, റഫീഖ്, ഷബീർ ചാത്തമംഗലം, അർഷാദ്, ആസിഫ്, ജോഷി ബാഷ, ലിയാഖത്ത്, മുർഷിദ്, റൗഫ് ചാവക്കാട്, സമീഉല്ല, സിയാദ്, ഷരീഫ്, മൻസൂർ, ജസീറ, തൻവി തുടങ്ങിയവർ നിയന്ത്രിച്ചു. ലുലു കൊമേഴ്സ്യൽ മാനേജർ ഹാഷിം കുഞ്ഞഹമ്മദ് സമ്മാനങ്ങൾ വിതരണം ചെയ്തു. നിഷ യുസുൽ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.