സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ 

സൗദി വിദേശകാര്യ മന്ത്രി-ലോകാരോഗ്യ സംഘടന ഡയറക്​ടർ ജനറൽ കൂടിക്കാഴ്​ച

ജിദ്ദ: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസുമായി കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു​ കൂടിക്കാഴ്​ച​. മനുഷ്യ സുരക്ഷക്കും കോവിഡിനെ ചെറുക്കുന്നതിനും സംഭാവന ചെയ്യുന്ന തരത്തിൽ സൗദി അറേബ്യയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സംയുക്ത സഹകരണത്തി​െൻറ വശങ്ങൾ ഇരുവരും ചർച്ച ചെയ്​തു. കോവിഡ്​ പ്രതിരോധത്തിന്​ സൗദി അറേബ്യ സ്വീകരിച്ച നടപടികളും ചർച്ചയിൽ പരാമർശിക്കപ്പെട്ടു.

ആഗോള സമ്പദ്‌ വ്യവസ്ഥക്കുള്ള പിന്തുണ, കടം തിരിച്ചടക്കുന്നതിനുള്ള കാലാവധി നീട്ടിയത്​, കോവിഡി​െൻറ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള സാമ്പത്തിക, ആരോഗ്യ സഹായം എന്നിങ്ങനെയുള്ള സൗദിയുടെ സംരംഭങ്ങൾ കോവിഡിനെ നേരിടുന്നതിൽ വളരെയധികം സഹായിച്ചതായും ആഗോള സമ്പദ്‌ വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ പിന്തുണക്കുന്നതിനും ആഗോളതലത്തിൽ സുസ്ഥിര വികസനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും ഇവ സഹായിച്ചതായും ഇരുവരും വിലയിരുത്തി. ഇറ്റലിയിലെ സൗദി അംബാസഡർ അമീർ ഫൈസൽ ബിൻ സത്താം ബിൻ അബ്​ദുൽ അസീസ്, അന്താരാഷ്​ട്ര കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്​ദുറഹ്​മാൻ ബിൻ ഇബ്രാഹിം അൽറാസി, വിദേശകാര്യ മന്ത്രി ഒാഫിസ്​ മേധാവി അബ്​ദുറഹ്​മാൻ അൽദാവൂദ്​ എന്നിവരും കൂടിക്കാഴ്​ചയിൽ പ​െങ്കടുത്തു.

Tags:    
News Summary - Meeting between the Minister of Foreign Affairs of Saudi Arabia and the Director General of the World Health Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.