ജിദ്ദ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി മീഫ്രണ്ട് ലുലുവുമായി സഹകരിച്ച് ജിദ്ദയിൽ സംഘടിപ്പിച്ച ‘ഫൗരി ഈദ് മെഹ്ഫിൽ 2024’ മെഗാ ഷോ സംഗീത പ്രേമികളുടെ മനസ്സിൽ കുളിർ തെന്നലായി മാറി. ജിദ്ദ അൽ റവാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാർ പാർക്കിങ് ഏരിയയിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ ഒഴുകിയെത്തി. വൈകീട്ട് ഏഴിന് ആരംഭിക്കേണ്ട പരിപാടിയിലേക്ക് അഞ്ചു മണിയോടെ ആളുകളെത്തി. യുവഗായകരായ ദാന റാസിഖ്, സജിലി സലീം, ജാസിം ജമാൽ, ബാദുഷ തുടങ്ങിയവർ ഇമ്പമാർന്ന ഗാനങ്ങളുമായി സദസ്സിനെ ആനന്ദിപ്പിച്ചു. സജിലി സലിം ആലപിച്ച ‘ബിസ്മില്ല’ എന്ന ഗാനത്തോടെ ഗാനസന്ധ്യക്ക് തുടക്കമായി. തുടർന്ന് നാല് ഗായകരും ആലപിച്ച പഴയതും പുതിയതുമായ ഗാനങ്ങൾ സദസ്സ് വലിയ കരഘോഷത്തോടെ ഏറ്റുവാങ്ങി. സദസ്സിലേക്ക് ഇറങ്ങിവന്ന് ജാസിമും ബാദുഷയും ആലപിച്ച പാട്ടുകളോടൊപ്പം കുട്ടികളും മറ്റും നൃത്തം ചെയ്തു. അറബി, ഹിന്ദി ഗാനങ്ങൾ പരിപാടിയിൽ പങ്കെടുത്ത സ്വദേശികളിലും ആവേശമുണ്ടാക്കി. നിഷ യുസുൽ അവതാരകയായിരുന്നു.
ലുലു മാളിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ജിദ്ദ മേഖലയിൽനിന്നും തിരഞ്ഞെടുത്ത ഇരുപതോളം വനിതകൾ മെഹന്തി മത്സരത്തിന്റെ ഫൈനലിൽ പങ്കെടുത്തു. മത്സരത്തിൽ മുബശ്ശിറ ഒന്നാം സ്ഥാനവും ലയ്യിന അബ്ദുൽ റഊഫ് രണ്ടാം സ്ഥാനവും ഖദീജ സയാൻ മൂന്നാം സ്ഥാനവും നേടി. ഇവർക്കുള്ള ഓസ്കാർ സ്പോൺസർ ചെയ്ത സമ്മാനങ്ങളും ലുലു ഗിഫ്റ്റ് വൗച്ചറുകളും ഈദ് മെഹ്ഫിൽ വേദിയിൽ ലുലു വെസ്റ്റേൻ റീജിയനൽ ഡയറക്ടർ റഫീഖ് മുഹമ്മദലി, റീജനൽ മാനേജർ റിൽസ് മുസ്തഫ, റീജനൽ കൊമേഴ്സ്യൽ മാനേജർ അബ്ദുൽ റഹീം എന്നിവർ വിതരണം ചെയ്തു. മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസ്സൈൻ, കോഓഡിനേഷൻ കമ്മിറ്റിക്ക് കീഴിൽ സി.എച്ച്. ബഷീർ, അഷ്റഫ് പാപ്പിനിശ്ശേരി, ഇ.കെ. നൗഷാദ്, മുഹമ്മദ് അബ്ഷീർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.