റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. 1567 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 38 മരണം റിപ്പോർട്ട് ചെയ്തു. 1859 പേർ സുഖം പ്രാപിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 87.1 ശതമാനമായി ഉയർന്നു. രോഗബാധിതരുടെ ആകെ എണ്ണം 2,85,793ഉം രോഗമുക്തരുടെ എണ്ണം 2,48,948ഉം ആയി. ആകെ മരണസംഖ്യ 3093ഉം ആണ്.
33,752 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 1892 പേർ ഗുരുതരാവസ്ഥയിലാണ്. റിയാദ് 3, ജിദ്ദ 8, മക്ക 8, ദമ്മാം 5, ഹുഫൂഫ് 4, മദീന 1, ത്വാഇഫ് 3, ഖമീസ് മുശൈത്ത് 1, അബഹ 1, ബുറൈദ 1, ഹാഇൽ 1, അൽറസ് 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെയുണ്ടായ 58,299 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 36,94,004 ആയി.
സൗദിയുടെ കിഴക്കൻ മേഖലയിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 281. മക്ക മേഖലയിൽ 268ഉം അസീർ മേഖലയിൽ 259ഉം റിയാദ് മേഖലയിൽ 208ഉം ജീസാനിൽ 141ഉം ഖസീം പ്രവിശ്യയിൽ 139ഉം ഹാഇലിൽ 87ഉം മദീനയിൽ 87ഉം നജ്റാനിൽ 49ഉം അൽബാഹയിൽ 23ഉം തബൂക്കിൽ 21ഉം വടക്കൻ മേഖലയിൽ രണ്ടും അൽജൗഫിൽ രണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തു.
റിയാദ് 848, ജിദ്ദ 709, മക്ക 563, മദീന 118, ഹുഫൂഫ് 121, ത്വാഇഫ് 109, ദമ്മാം 101, തബൂക്ക് 49, ബുറൈദ 48, ജീസാൻ 29, ഹഫർ അൽബാത്വിൻ 28, ഹാഇൽ 28, അറാർ 24, ഖത്വീഫ് 24, മുബറസ് 25, വാദി ദവാസിർ 20, മഹായിൽ 18, അൽബാഹ 16, സബ്യ 15, അൽഖുവയ്യ 14, സകാക 14, ഖർജ് 13, ഖോബാർ 13, ബെയ്ഷ് 12, അബഹ 10, അൽറസ് 10, ഖമീസ് മുശൈത്ത് 8, ബീഷ 7, അബൂഅരീഷ് 7, അൽമജാരിദ 6, ഹുറൈംല 6, അയൂൺ 5, ഉനൈസ 6, നജ്റാൻ 5, സുൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 4, ജുബൈൽ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ് 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.