എം.​ജി.​എം റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ ഡോ. ​ഹ​സീ​ന ഫു​ആ​ദ് സം​സാ​രി​ക്കു​ന്നു

എം.ജി.എം റിയാദ് സ്തനാർബുദ ബോധവത്കരണ പരിപാടി

റിയാദ്: സൗദി ഇന്ത്യൻ ഇസ്‍ലാഹി സെന്റർ വനിത വിഭാഗമായ എം.ജി.എം റിയാദിന്റെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണ പരിപാടി നടത്തി. ഒക്ടോബർ മാസം ലോകമാകെ സ്തനാർബുദ ബോധവത്കരണ മാസമായി ആചരിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡോ. ഹസീന ഫുആദ് പരിപാടിയിൽ സംസാരിച്ചു.നേരത്തേ കണ്ടുപിടിക്കപ്പെട്ടാൽ പൂർണമായും ഭേദമാക്കാൻ സാധിക്കുന്ന രോഗമാണ് സ്തനാർബുദമെന്ന് അവർ പറഞ്ഞു. പല രോഗികളുടെയും അശ്രദ്ധയും അവഗണനയുമാണ് ഈ രോഗത്തെ മോശപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കുന്നത്.

ചടങ്ങിൽ കെ.എം.സി.സി വനിത വിങ് പ്രസിഡന്റ്‌ റഹ്മത്ത് അഷ്‌റഫ്‌, തനിമ പ്രതിനിധി സുബൈദ ഉളിയിൽ, എം.ജി.എം പ്രവർത്തകയും അധ്യാപികയുമായ ഖദീജ എന്നിവർ സംസാരിച്ചു. സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാനും ചികിത്സിക്കാനുമുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. എം.ജി.എം റിയാദ് പ്രസിഡന്റ്‌ നൗഷില ഹബീബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. റഫ, ഫർഹാന ഷമീൽ, നൗഫിദ അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു. നൈഷ ഖിറാഅത്ത് നടത്തി.

Tags:    
News Summary - MGM Riyadh Breast Cancer Awareness Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.