റിയാദ്: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദി അറേബ്യയിലെത്തി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി അധികാരമേൽക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം.
നയതന്ത്ര വിഷയങ്ങളും ഇറാൻ പ്രശ്നവും ചർച്ചയായെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോ ബൈഡൻ പുതിയ കാബിനറ്റ് രൂപവത്കരിക്കുന്നതിന് അടുത്തയാഴ്ച നടപടികളാരംഭിക്കാനിരിക്കെയാണ് ഇതിനു മുന്നോടിയായി പശ്ചിമേഷ്യയിൽ നടത്തുന്ന സന്ദർശനത്തിെൻറ ഭാഗമായി മൈക് പോംപിയോ സൗദിയിലെത്തിയത്.
സൗദി അറേബ്യയുടെ സ്വപ്നനഗരമായ നിയോമിൽ ഭാര്യയോടൊപ്പം വിമാനമിറങ്ങിയ അദ്ദേഹം അവിടെയുള്ള കൊട്ടാരത്തിലാണ് സൗദി കിരീടാവകാശിയെ സന്ദർശിച്ചത്. ഇറാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ, മനുഷ്യാവകാശം സംബന്ധിച്ച കാര്യങ്ങൾ, വ്യാപാര ബന്ധം ഊഷ്മളമാക്കൽ, ഭീകരതയെ നേരിടൽ എന്നിവയിലൂന്നിയായിരുന്നു ചർച്ച. സൗദിക്കെതിരെ ഡെമോക്രാറ്റുകൾ നിലപാടെടുക്കുമെന്ന വാർത്തകൾക്കിടയിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
എന്നാൽ, സൗദിയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം പഴയപോലെ തുടരുമെന്ന് നിർദിഷ്ട പ്രസിഡൻറ് േജാ ബൈഡനും സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും പറഞ്ഞു. ഖത്തറുമായുള്ള പ്രശ്നം പരിഹരിക്കാൻ സന്നദ്ധമാണെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.