റിയാദ്: ‘മിന താഴ്വര’ ബലിപെരുന്നാൾ മാപ്പിളപ്പാട്ട് ആൽബം റിയാദിൽ പ്രകാശനം ചെയ്തു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സൗഗന്ധിക സന്ധ്യ’ എന്ന സംഗീത പരിപാടിയിലാണ് ചലച്ചിത്ര പിന്നണി ഗായകൻ അൻസാർ ഇസ്മാഈൽ പ്രകാശനം ചെയ്തത്. സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളിയാണ് ഗാനരചന നിർവഹിച്ചത്. സംഗീതം ചിട്ടപ്പെടുത്തിയത് കുഞ്ഞുമുഹമ്മദാണ്. ഓർക്കസ്ട്രേഷൻ മിസ്ജാദ് സാബു നിർവഹിച്ചു.
റിയാദിലെ ഗായകനായ കുഞ്ഞ് മുഹമ്മദും ജിദ്ദയിലെ ഗായിക സോഫിയ സുനിലും ചേർന്നാണ് ഗാനം ആലപിച്ചത്. സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളി, ഷാജഹാൻ മൈനഗപ്പള്ളി, ബിനു രഞ്ചു, നൗഷാദ് കിളിമാനൂർ, മുനീർ ഹംദാൻ മോങ്ങം, നിസാർ ഗുരുക്കൾ, മുത്തലിബ് കാലിക്കറ്റ്, കമർബാനു, അബ്ദിയ ഷഫീനാ, അനീക് ഹംദാൻ, അയാൻ ഫാത്തിമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.